Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇ^പോസ്​ മെഷിൻ...

ഇ^പോസ്​ മെഷിൻ വരുന്നത്​ സ​േങ്കതിക മുന്നൊരുക്കമില്ലാതെ

text_fields
bookmark_border
ഇ-പോസ് മെഷിൻ വരുന്നത് സേങ്കതിക മുന്നൊരുക്കമില്ലാതെ തൃശൂർ: ഒാൺലൈനിൽ പ്രവർത്തിക്കുന്ന ഇ-പോസ് മെഷിൻ റേഷൻ കടകളിൽ സ്ഥാപിക്കുന്നത് കൃത്യമായ സാേങ്കതിക മുന്നൊരുക്കം ഇല്ലാതെ. അതുകൊണ്ട്തന്നെ രാജ്യത്താകെ മാതൃകയായ കേരളത്തിലെ റേഷൻ വിതരണം പാളുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇൗ മാസം10 മുതലാണ് സംസ്ഥാനത്തെ റേഷൻകടകളെല്ലാം ഇ-പോസിലേക്ക് മാറുന്നത്. കാർഡ് ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ച് റേഷൻ വിതരണം സാധ്യമാക്കുന്ന സംവിധാനമാണ് ഇ-പോസ്. സംവിധാനം ഒരുക്കിയില്ലെങ്കിൽ റേഷൻ വിഹിതം നൽകില്ലെന്ന കേന്ദ്ര സർക്കാറി​െൻറ കണ്ണുരുട്ടലുകൾക്ക് ഒടുവിലാണ് പൊതുവിതരണ വകുപ്പ് ഇതിന് തയാറായത്. ഹൈദരാബാദ് ആസ്ഥാനമായ വിഷൻ ടെക്കിനാണ് സംസ്ഥാനത്തെ 14,419 റേഷൻകടകളിൽ മെഷിൻ സ്ഥാപിക്കാൻ ചുമതല നൽകിയത്. എന്നാൽ ഇതിലെ പ്രധാന മൂന്നു കരാറുകൾ പാലിക്കപ്പെട്ടിട്ടില്ല. ഇ-പോസ് നൽകുന്നതിന് മുമ്പ് കമ്പനിയുടെ സാേങ്കതികവിദഗ്ധർ റേഷൻകടകൾ സന്ദർശിച്ച് ഇൻറർനെറ്റ് ലഭ്യത പരിേശാധിക്കണമെന്ന സുപ്രധാന കരാർ ലംഘിക്കപ്പെട്ടു. പദ്ധതിയുടെ പൈലറ്റ് പ്രോജക്റ്റ് നടപ്പാക്കിയ കൊല്ലം ജില്ലയിലെ കരുനാഗപള്ളി താലൂക്കിൽ പോലും സർവേ നടത്തിയില്ല. അതുകൊണ്ട്തന്നെ നഗരങ്ങളിൽ ഒഴികെ തീര, വന, ഹൈറേഞ്ച് മേഖലകളിലും ഗ്രാമങ്ങളിലും ഇൻറർനെറ്റ് സേവനത്തെ കുറിച്ച് കമ്പനി അധികൃതർക്ക് കൃത്യമായ അറിവില്ല. ബി.എസ്.എൻ.എല്ലി​െൻറ പ്രൈമറി സിമ്മാണ് ഉപയോഗിക്കുന്നത്. നൽകുന്ന സെക്കൻഡറി സിമ്മി​െൻറ കാര്യത്തിലും കൃത്യമായ പഠനം നടന്നിട്ടില്ല. അതുകൊണ്ട്തന്നെ സർവറുമായി കൃത്യമായ ബന്ധം നിലനിർത്തുന്നതിനാവശ്യമായ പ്രധാന പ്രക്രിയ പാളുമോയെന്ന് ആശങ്കയുണ്ട്. കടക്കാർക്കും ഉദ്യോഗസ്ഥർക്കും പരിശീലനവും നൽകാനായിട്ടില്ല. മെഷിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ 35 മുതൽ 40 വരെ റേഷൻകടക്കാർക്ക് ഒരാൾ എന്ന നിലയിൽ താലൂക്ക് സപ്ലൈ ഒാഫിസുകളിൽ വിദഗ്ധരെ കമ്പനി ലഭ്യമാക്കണമെന്ന് കരാറിലുണ്ട്. എന്നാൽ േറഷൻ കട സംഘടന നേതാക്കളെ സമീപിച്ച് കമ്പനിയുടെ ജില്ല കോഒാഡിനേറ്റർമാർ പ്രാദേശിക തലത്തിൽ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരെ തേടുന്ന ഗതികേടാണുള്ളത്. ഒരു താലൂക്കിൽ ചുരുങ്ങിയത് മൂന്നുപേരെങ്കിലും സർവിസിനും മറ്റുമായി വേണം. ഇതിനായി പരിശീലനം നൽകിയ ജോലിക്കാരെ നൽകാനും കമ്പനി തയാറായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story