Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാമ്പുകളുടെ...

പാമ്പുകളുടെ വിഹാരകേന്ദ്രമായി കൊടുങ്ങല്ലൂർ ബൈപാസ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: അപകടങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച കൊടുങ്ങല്ലൂർ ബൈപാസിൽ പാമ്പ് ഭീതിയും. ബൈപാസിനോട് ചേർന്ന കുറ്റിക്കാടുകൾ ഉഗ്രവിഷമുള്ള പാമ്പുകളുടെ താവളമായി മാറിയിരിക്കുകയാണ്. പാമ്പുകൾ ഇടക്കിടെ കുറ്റികാടിറങ്ങി റോഡിലേക്ക് കടന്ന് വരുന്നതാണ് ഭീതി സൃഷ്ടിക്കുന്നത്. അതിരാവിലെയും സന്ധ്യക്കുമാണ് ഇവിടെ പാമ്പിനെ കണ്ടുവരുന്നത്. റോഡിലേക്ക് കയറുന്ന ഇവയിൽ പലതും വാഹനം കയറി ചത്ത് കിടക്കുന്നത് കാണാം. ചൊവ്വാഴ്ച വൈകീട്ട് സി.െഎ ഒാഫിസ് പരിസരത്ത് വാഹനം കയറി ചേനത്തണ്ടൻ ഇനത്തിൽപെട്ട പാമ്പിനെ നീക്കാൻ നഗരസഭ ചെയർമാൻ തന്നെ സ്ഥലത്ത് എത്തേണ്ടിവന്നു. സ്ഥലത്ത് എത്തിയവരിൽ പാമ്പി​െൻറ ഫോേട്ടായെടുത്തതല്ലാതെ ഇതിനെ മാറ്റാൻ തയാറായില്ല. സ്ഥലത്തെത്തിയ ചെയർമാൻ കെ.ആർ. ജൈത്രൻ പാമ്പിനെ നശിപ്പിക്കാൻ മുൻകൈയെടുക്കേണ്ടിവന്നു. കൗൺസിലർ ബിന്ദു പ്രദീപി​െൻറ ഭർത്താവ് പ്രദീപും സഹായത്തിനുണ്ടായിരുന്നു. അടുത്തിടെ മലമ്പാമ്പിനെയും ബൈപാസിൽ നിന്ന് പിടികൂടിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story