Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിയാരത്തെ കപ്പത്തോട്...

പരിയാരത്തെ കപ്പത്തോട് വളവ് അപകട കേന്ദ്രമാവുന്നു

text_fields
bookmark_border
ചാലക്കുടി: ആനമല അന്തര്‍സംസ്ഥാന പാതയില്‍ പരിയാരത്തെ കപ്പത്തോട് വളവ് അപകട കേന്ദ്രമാവുന്നു. അതിരപ്പിള്ളി വിനോദ സഞ്ചാരികളുടേതുൾപ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. ഏതാനും മാസങ്ങളായി ഇവിടെ ഉണ്ടായ അപകടങ്ങളില്‍ ബൈക്ക് യാത്രികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങള്‍ കപ്പത്തോട്ടിലേക്കോ സമീപത്തെ കൊക്കയിലേക്കോ മറിഞ്ഞിട്ടുണ്ട്. ഈ ഭാഗത്തെ അപകടവളവ് ശരിയാക്കാന്‍ നാളുകളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. പരിയാരം മുതല്‍ അപകടകരമായ നിരവധി വളവുകളുണ്ട്. പൂവ്വത്തിങ്കല്‍ കവലവരെയാണ് കപ്പത്തോട് വളവിലെ അപകടമേഖല. ഇവിടെ റോഡിന് വീതി കുറവാണ്. രണ്ടുവാഹനങ്ങള്‍ ഒപ്പം വന്നാല്‍ കാൽനടക്കാർക്ക് നീങ്ങി നിൽക്കാൻ പോലും ഇടമില്ല. പൂവ്വത്തിങ്കല്‍ ഭാഗത്തേക്ക് ഇറക്കവുമാണ്. എതിരെ വരുന്ന വാഹനങ്ങൾ കാണാന്‍ പ്രയാസമാണ്. ബൈക്ക് യാത്രക്കാരാണ് അപകടത്തിൽപെടുന്നവരില്‍ ഏറെയും. കപ്പത്തോടി​െൻറ ഇപ്പോഴത്തെ പാലത്തിന് സമാന്തരമായുള്ള പഴയ പാലം ശരിയാക്കി ഈ ഭാഗത്ത് വണ്‍വേ ഏർപ്പെടുത്തിയാൽ അപകടം ഒഴിവാക്കാമെന്ന് നാട്ടുകാർ പറഞ്ഞു. ഹാന്‍ഡ്ബാള്‍, ഫുട്ബാള്‍ പരിശീലനം ചാലക്കുടി: അന്നനാട് യൂനിയന്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ അവധിക്കാല ഹാന്‍ഡ്ബാള്‍ , ഫുട്ബാള്‍ പരിശീലന ക്യാമ്പ് ബുധനാഴ്ച ആരംഭിക്കും. എട്ട് വയസ്സ് മുതലുള്ള വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്കാണ് ക്യാമ്പ്. വൈകീട്ട് 3.30നാണ് ഉദ്ഘാടനം. രജിസ്ട്രേഷന് ഫോണ്‍: 8281839801
Show Full Article
TAGS:LOCAL NEWS 
Next Story