Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമേനോൻബസാറിൽ സാമൂഹിക...

മേനോൻബസാറിൽ സാമൂഹിക വിരുദ്ധരുടെ ശല്യത്തിെനതിരെ നാട്ടുകാർ

text_fields
bookmark_border
കൊടുങ്ങല്ലൂർ: അഴീക്കോട് മേനോൻബസാർ പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധ യോഗം ചേർന്നു. പൊലീസ്, എക്‌സൈസ് വിഭാഗങ്ങള്‍ക്കും ഗ്രാമസഭയിലും പരാതി നല്‍കിയിട്ടും ശാശ്വത പരിഹാരമായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. വൈകുന്നേരമായാല്‍ നാട്ടുകാരില്‍ ചിലർ ഉൾപ്പെടെ മുപ്പതോളം പേർ സ്ഥലത്ത് തമ്പടിക്കുന്നതായി നാട്ടുകാർ പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ട് മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക മ്യൂസിയത്തിന് സമീപത്തും മൈതാനത്തിന് സമീപവും ഇവർ അഴിഞ്ഞാടുക പതിവാണ്. അരക്കിലോമീറ്റര്‍ മാറി ബസ് ഇറങ്ങി മറ്റൊരു വഴിയിലൂടെയാണ് സ്ത്രീകളടക്കമുള്ളവര്‍ വൈകുന്നേരമായാല്‍ വീട്ടില്‍ എത്തുന്നത്. തെരുവ് വിളക്കില്ലാത്തതും മ്യൂസിയത്തില്‍ വൈദ്യുതി ലഭിക്കാത്തതും ഇവര്‍ക്ക് സൗകര്യമായിരിക്കുകയാണ്. പ്രദേശത്തെ ചെറുപ്പക്കാരെയും ഇവർ തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ യുവജന ക്ലബ് രൂപവത്കരിച്ച് ലഹരി വിപത്തിനെതിരെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വായനശാല ഭാരവാഹിയെ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ് പട്രോളിങ് ഈ വഴി ഉണ്ടെങ്കിലും മുന്‍കൂട്ടി മനസ്സിലാക്കി ആ സമയത്ത് ഇവർ മാറി നില്‍ക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ മാത്രമേ ഇവര്‍ക്കെതിരെ ഇടപെടല്‍ സാധ്യമാകൂവെന്നാണ് പൊലീസ് നിലപാട്. പ്രതിഷേധ യോഗത്തില്‍ വായനശാല പ്രസിഡൻറും ജില്ല പഞ്ചായത്ത് അംഗവുമായ നൗഷാദ് കൈതവളപ്പില്‍ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂര്‍ എസ്.ഐ ജിനേഷ്, വാര്‍ഡ് അംഗം അംബിക, യശോദ, റസാക്ക്, റാഫി, ക്ലബ് ഭാരവാഹികളായ അമ്പാടി സുബീഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story