Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഷട്ടർ സ്ഥാപിച്ചതിൽ...

ഷട്ടർ സ്ഥാപിച്ചതിൽ അപാകത; ഓടൻചിറ റെഗുലേറ്ററിൽ ചോർച്ച

text_fields
bookmark_border
ആമ്പല്ലൂര്‍-: മണലിപ്പുഴയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് ഷട്ടറുകളിട്ട തടയണകളിൽനിന്ന് വെള്ളം ചോരുന്നതായി പരാതി. നെന്‍മണിക്കര, വല്ലച്ചിറ പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാൻ എറവക്കാട് ഓടന്‍ചിറ റെഗുലേറ്ററിലാണ് ഷട്ടറുകൾ സ്ഥാപിച്ചത്. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥി​െൻറ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 60 ലക്ഷം ചെലവഴിച്ചാണ് കാലപ്പഴക്കം ചെന്ന ഷട്ടറുകള്‍ക്ക് പകരം പുതിയ ഷട്ടറുകള്‍ സ്ഥാപിച്ചത്. ജലസേചന വകുപ്പി​െൻറ മെക്കാനിക്കല്‍ വിഭാഗത്തിനായിരുന്നു നിര്‍മാണച്ചുമതല. രണ്ടുമാസം നീണ്ട ഷട്ടര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ത്തീകരിച്ചത്. എന്നാല്‍ മാറ്റി സ്ഥാപിച്ച എട്ട് ഷട്ടറുകളില്‍നിന്ന് വെള്ളം ചോര്‍ന്നൊലിക്കുകയാണ്. പത്ത് ഷട്ടറുകളുള്ള റെഗുലേറ്ററി​െൻറ എട്ട് ഷട്ടറുകളും അനുബന്ധ സജ്ജീകരണങ്ങളുമാണ് ഇറിഗേഷന്‍ വകുപ്പ് മാറ്റിയത്. രൂക്ഷമായ വേനലില്‍ മുന്‍കരുതല്‍ എടുക്കുന്നതി​െൻറ ഭാഗമായാണ് ദ്രുതഗതിയില്‍ ഷട്ടറുകള്‍ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇപ്പോഴത്തെ സ്ഥിതിയില്‍ പന്ത്രണ്ട് അടി വെള്ളം സംഭരിച്ചു നിര്‍ത്തേണ്ട സാഹചര്യത്തില്‍ ഷട്ടറി​െൻറ ചോര്‍ച്ച മൂലം എട്ടടിക്ക് താഴെ മാത്രമാണ് വെള്ളം തടഞ്ഞ് നിര്‍ത്താന്‍ കഴിയുന്നത്. പീച്ചി ഡാമില്‍നിന്ന് മണലിപ്പുഴയിലൂടെ എത്തുന്ന വെള്ളം ഷട്ടര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഒഴുകിപ്പോകുകയാണ്. ഷട്ടറുകളുടെ അടിഭാഗങ്ങളിലാണ് ചോര്‍ച്ച. എത്രയും വേഗം ചോര്‍ച്ച അടക്കാന്‍ നടപടി എടുത്തില്ലെങ്കില്‍ ഉള്ള വെള്ളവും ചോര്‍ന്നു പോകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. നിര്‍മാണത്തിലെ അപാകതയാണെന്ന് ചോര്‍ച്ചക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. മണലിപ്പുഴയിലെ വെള്ളം ഒഴുക്കി കളയുന്നതോടെ കഴിഞ്ഞ വേനലിന് സമാനമായ രീതിയില്‍ പുഴ വറ്റിവരളുന്നതിനും നിരവധി കുടിവെള്ള പദ്ധതികള്‍ക്ക് ഭീക്ഷണിയാകാനും സാധ്യതയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story