Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമതസൗഹാർദവുമായി...

മതസൗഹാർദവുമായി ഈസ്​റ്റര്‍ദിനാശംസകൾ

text_fields
bookmark_border
പട്ടേപ്പാടം: അല്‍നൂര്‍ മസ്ജിദ്കമ്മിറ്റിയുടെയും തണല്‍ സാംസ്കാരിക നിലയത്തി​െൻറയും പ്രവര്‍ത്തകര്‍ ഈസ്റ്റര്‍ ദിന സന്ദേശവുമായി കുതിരത്തടം സ​െൻറ്‌ ജോണ്‍സ് ദേവാലയത്തിലെത്തി. ഫാ. തോമസ്‌ കണ്ണമ്പിള്ളിക്ക് മസ്ജിദ് പ്രസിഡൻറ് എം.എ. അന്‍വര്‍, തണല്‍ സാംസ്കാരിക നിലയം പ്രസിഡൻറ് ടി.എ. റഫീഖ് എന്നിവര്‍ ചേര്‍ന്ന് മധുരവും ഉപഹാരവും നല്‍കി. പ്രവര്‍ത്തകരായ പി.യു. സിദ്ദീഖ്, ടി.എം. വഹാബ്, ടി.എ. സാദിഖ്, എം.എ. നിസാം, എം.ഇ. മജീദ്‌ എന്നിവര്‍ ആശംസകള്‍ കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story