Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേഷനിൽ...

കോർപറേഷനിൽ കുടിവെള്ളത്തിന്​ വില കൂടും

text_fields
bookmark_border
തൃശൂർ: കുടിവെള്ള നിരക്ക് ഏകീകരിക്കുന്നതിനുള്ള നടപടികൾ കോർപറേഷൻ തുടങ്ങി. നഗരത്തിലും കൂട്ടിച്ചേർത്ത പരിധിയിലും രണ്ട് തരം നിരക്കുകളുള്ളത് ഏറെ തർക്കത്തിനിടയാക്കിയിരുന്നു. ഇത് ഏകീകരിക്കണമെന്ന് സർക്കാർ തന്നെ നിർദേശിച്ചിരുന്നു. പുതിയ നടപടിയനുസരിച്ച് ഇതുവരെ ഗാർഹികേതര വിഭാഗത്തിലായിരുന്ന ഫ്ലാറ്റുകളിലെ കുടിവെള്ള നിരക്ക് ഇനി ഗാർഹിക വിഭാഗത്തിലാവും. കോർപറേഷൻ പഴയ മുനിസിപ്പൽ പരിധിയിലെ 282 ഓളം ഫ്ലാറ്റുകളിലെ കുടിവെള്ള നിരക്കാണ് ഏകീകരണത്തി​െൻറ ഭാഗമായി ഗാർഹിക വിഭാഗത്തിലേക്ക് മാറുക. 1989ൽ മുനിസിപ്പാലിറ്റിയിൽനിന്ന് കുടിവെള്ള വിതരണ ചുമതല സർക്കാർ ഏറ്റെടുത്തിരുന്നു. പിന്നീട് 1993ൽ നഗരസഭയെ തന്നെ ചുമതലയേൽപിച്ചു. നഗരസഭ നിശ്ചയിക്കുന്ന നിരക്കിൽ പഴയ മുനിസിപ്പൽ പ്രദേശത്തും വാട്ടർ അതോറിറ്റിയുടെ നിരക്കിൽ കൂട്ടിച്ചേർത്ത പഞ്ചായത്ത് പരിധിയിലും വിതരണം ചെയ്യുന്നത്. ഇത് തർക്കത്തിനിടയാക്കിയിരുന്നു. പ്രതിദിനം 600ലിറ്റർ മുതൽ മാസം 18,000 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നവർക്ക് 23 രൂപയാണ് ഈടാക്കിയിരുന്നത്. ഏകീകരണം വരുന്നതോടെ പഴയ മുനിസിപ്പൽ പ്രദേശത്ത് 18000 ലിറ്റർ വെള്ളം വരെ ഉപയോഗിക്കുന്ന ഉപയോക്താവിന് 108 രൂപ നൽകേണ്ടി വരും. അതേസമയം കുടിവെള്ള നിരക്ക് ഏകീകരണത്തി​െൻറ ഭാഗമായി പല ഫ്ലാറ്റുകൾക്കും കുടിശ്ശികയായി ലക്ഷങ്ങളുടെ കുടിശ്ശിക തുക സ്പോട്ട് ബില്ലായി നൽകിയത് പരാതിക്കും തർക്കത്തിനും ഇടയാക്കിയിട്ടുണ്ട്. പരാതിയെ തുടർന്ന് ചൊവ്വാഴ്ച കോർപറേഷൻ ഫ്ലാറ്റിൽ താമസിക്കുന്നവരുടെ അഭിപ്രായ ശേഖരണത്തിനായി ചേർന്ന യോഗത്തിൽ പരാതിയുയർന്നിരുന്നു. ഇവരുടെ പ്രശ്ന പരിഹാരത്തിന് പ്രത്യേക അദാലത്ത് നടത്തുന്നതിനാണ് കോർപറേഷൻ തീരുമാനിച്ചിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story