Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗ്യാസ് വിതരണത്തിലെ...

ഗ്യാസ് വിതരണത്തിലെ തിരിമറി ഉപഭോക്താവിനെ കുഴക്കുന്നു

text_fields
bookmark_border
ഒരുമനയൂർ: ഗ്യാസ് സിലിണ്ടർ വിതരണത്തിലെ തിരിമറി ഉപഭോക്താവിനെ കുഴക്കുന്നു. ബുക്ക് ചെയ്ത് ദിവസങ്ങൾ കാത്തിരുന്നാലും ഉപഭോക്താവിന് ഗ്യാസ് സിലിണ്ടർ ലഭിക്കുന്നില്ല. ഒരുമനയൂർ മേഖലയിലാണ് പാചക വാതക ഉപഭോക്താക്കൾ ദുരിതമനുഭവിക്കുന്നത്. സാധാരണ ബുക്ക് ചെയ്താൽ രണ്ടാഴ്ചക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വിതരണക്കാർ വീടുകളിൽ എത്തിച്ചുനൽകാറുണ്ട്. എന്നാൽ, കഴിഞ്ഞ നിരവധി ദിവസങ്ങളായി മേഖലയിലെ മിക്ക ഉപഭോക്താക്കൾക്കും പാചക വാതക സിലിണ്ടർ ലഭിക്കുന്നില്ല. ഗ്യാസ് സിലിണ്ടറിനായി ബുക്ക് ചെയ്താൽ വിതരണ ദിവസവും തുക സംബന്ധിച്ച വിവരവും അടങ്ങിയ മെസേജ് ലഭിക്കും. പക്ഷേ, ബുക്കിങ് റദ്ദായതായി അറിയിച്ച് ദിവസങ്ങൾക്കകം വീണ്ടും മെേസജ് വരും. ബുക്കിങ് റദ്ദാകാനുള്ള കാരണം ബന്ധപ്പെട്ട ഏജൻസിയിൽ അന്വേഷിക്കുക, വീണ്ടും ബുക്കിങ് ചെയ്യുക എന്നും അറിയിപ്പ് ലഭിക്കും. വീട്ടിൽ ഉപഭോക്താവ് ഉണ്ടായിട്ടും ബുക്കിങ് റദ്ദാകുന്നതി​െൻറ കാരണം അവ്യക്തമാണ്. ഇതേകുറിച്ച് അന്വേഷിക്കാൻ ചാവക്കാട് അനു ഗ്യാസ് ഏജൻസിയിലേക്ക് വിളിച്ചാൽ ലഭിക്കില്ല. നേരിട്ട് അന്വേഷിച്ചാൽ നിസാര കാരണങ്ങൾ പറഞ്ഞ് മടക്കും. വിതരണക്കാര​െൻറ ഫോൺ എപ്പോഴും ഒാഫായിരിക്കും. അതേസമയം, നൂറ് രൂപ വരെ അധികം നൽകുന്നവർക്ക് ആവശ്യത്തിനും അതിൽ കൂടുതലും പാചക വാതക സിലിണ്ടറുകൾ എത്തിച്ചുകൊടുക്കുന്നതായി ആരോപണമുണ്ട്. വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story