Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശ്രീരാഗിന്​...

ശ്രീരാഗിന്​ ജന്മനാട്ടിൽ സ്വീകരണം

text_fields
bookmark_border
പെരുമ്പിലാവ്: സന്തോഷ് ട്രോഫി ഫൈനലിൽ കിരീടം നേടിയ കേരള ടീമംഗം അമ്പാടി വി.ജെ. ശ്രീരാഗിന് ജന്മനാടായ ചാലിശ്ശേരിയിൽ സ്വീകരണം നൽകി. ജില്ല അതിർത്തിയായ തണത്ര പാലത്തിനു സമീപത്തിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിച്ച ചാലിശ്ശേരി ഗവ. ഹൈസ്കൂൾ മൈതാനത്തേക്ക് കളിയുടെ ആദ്യ പാഠം പഠിച്ച നാടിലെ ജി.സി.സി ക്ലബി​െൻറ ആഭിമുഖ്യത്തിൽ ആനയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. സുനിൽകുമാർ, വിവിധ ഫുട്ബാൾ ക്ലബ് ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. വാദ്യമേളവും നൂറുകണക്കിന് വാഹനങ്ങളും അകമ്പടിയായി. ശ്രീരാഗ് സ്വീകരണത്തിന് നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story