Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറേഷൻ കടയുടെ അംഗീകാരം...

റേഷൻ കടയുടെ അംഗീകാരം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതായി ആക്ഷേപം

text_fields
bookmark_border
ചാവക്കാട്: കടപ്പുറം പുതിയങ്ങാടിയിൽ പ്രവർത്തിക്കുന്ന റേഷൻകടയുടെ അംഗീകാരം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതായി ആക്ഷേപം. മുന്നൂറിലേറെ കാർഡുടമകളുള്ള റേഷൻകട നിലനിർത്തണമെന്നാണ് നാട്ടുകാടെ ആവശ്യം. പരേതനായ ടി. ഷറഫുദ്ദീൻ തങ്ങളുടെ പേരിലുള്ള എ.ആർ.ഡി 43 നമ്പറിലുള്ള റേഷൻ കടയുടെ അംഗീകാരമാണ് ഉപഭോക്താക്കൾക്കോ നടത്തിപ്പുകാരനോ മുന്നറിയിപ്പ് നൽകാതെ താലൂക്ക് സപ്ലൈ ഓഫിസ് അധികൃതർ റദ്ദാക്കിയത്. കടയുെട ലൈസൻസി ഷറഫുദ്ദീൻ തങ്ങൾ അഞ്ച് വർഷം മുമ്പ് മരിച്ചതിനെ തുടർന്ന് അദ്ദേഹത്തി​െൻറ മക്കൾ റേഷൻ കട തുടർന്ന് നടത്തിക്കൊണ്ടുപോകാൻ താൽപര്യമില്ലെന്നറിയിച്ചിരുന്നു. നാല് വർഷമായി കട സംബന്ധിച്ച് ഒരു നടപടിയുമുണ്ടായിരുന്നില്ല. ഷറഫുദ്ദീൻ തങ്ങൾ ജീവിച്ചിരുന്ന കാലം മുതൽ കട നടത്തിയിരുന്നത് പ്രദേശവാസിയായ മുഹമ്മദാണ്. കടയിലെ ജീവനക്കാരൻ എന്ന നിലയിൽ ഇദ്ദേഹത്തി​െൻറ പേര് സപ്ലൈ ഓഫിസിലെ രേഖകളിലുണ്ട്. 40 ക്വിൻറലിനു താഴെ അരി വിതരണം നടക്കുന്ന കടകൾ പൂട്ടുമെന്ന് നേരത്തെ പലയോഗങ്ങളിലും അധികൃതർ സൂചിപ്പിച്ചിരുന്നുവെങ്കിലും മുന്നൂറിലേറെ റേഷൻ കാർഡുടമകളുള്ള പുതിയങ്ങായിലെ കടയിൽ അമ്പതിലേറെ ക്വിൻറൽ അരിയാണ് വിതരണം ചെയ്യുന്നത്. റേഷൻ വിതരണം മുഴുവൻ ഇ-പോസ് മെഷീൻ മുഖേനയാക്കുന്നതി​െൻറ ഭാഗമായി നിലവിലെ നടത്തിപ്പുകാരനുൾെപ്പടെയുള്ളവരെ വിളിച്ച് കഴിഞ്ഞ 20ന് താലൂക്ക് സപ്ലൈ ഓഫിസിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പുതിയങ്ങാടയിലെ റേഷൻ കടയിൽ ഉപയോഗിക്കാനുള്ള ഇ-പോസ് മെഷീൻ വിതരണവും നടന്നിരുന്നു. യോഗത്തിൽ ഇൗ റേഷൻ കട പൂട്ടുന്നത് സംബന്ധിച്ച് സൂചനയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ മാർച്ച് 30ന് കണക്ക് സമർപ്പിക്കാൻ ചെന്നപ്പോഴാണ് കട റദ്ദാക്കിയെന്ന വിവരം മുഹമ്മദ് അറിയുന്നത്. താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിൽ റേഷൻ വിതരണം മുഴുവൻ ഇ-പോസ് മെഷീൻ മുഖേനയാക്കുന്നതി​െൻറ ഭാഗമായി റേഷൻ വിതരണം പത്താം തീയതി വരെ നിർത്തിവെച്ചിരിക്കുകയാണ്. 10ന് ശേഷം റേഷൻ വിതരണം ആരംഭിച്ചാൽ പുതിയങ്ങാടിയിലെ കാർഡുടമകൾ എങ്ങോട്ട് പോകണമെന്ന അറിയിപ്പും ലഭിച്ചിട്ടില്ല. മറ്റു റേഷൻ കടകൾ ഏറേ അകലെയായതിനാൽ ആ കടകളിൽ പോയി റേഷൻ വിഹിതം വാങ്ങുന്നത് പ്രയാസകരവുമാണ്. റേഷൻ കട നിലനിർത്താൻ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സമരത്തിനിറങ്ങാൻ തീരുമാനിച്ചു. ഷൺമുഖൻ വൈദ്യർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഖാലിദ് കടവിൽ അധ്യക്ഷത വഹിച്ചു. സി. മൊയ്തീൻ, ബി.വി. ഹുസൈൻ തങ്ങൾ, ബി.ടി. സാലിഹ് തങ്ങൾ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story