Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപകടത്തെ തുടർന്ന്...

അപകടത്തെ തുടർന്ന് ചികിത്സയിലിരുന്ന തൃശൂർ സ്വദേശി നിര്യാതനായി

text_fields
bookmark_border
സലാല: സൈക്കിളിൽനിന്ന് വീണ് ബ്രേക്ക് ഹാൻഡിൽ ദേഹത്ത് തുളച്ചു കയറി ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മരിച്ചു. വടക്കാഞ്ചേരി കുമാരനെല്ലൂർ കണ്ണാട്ടുപറമ്പിൽ വാസുക്കുട്ടൻ(66) ആണ് മരിച്ചത്. ഒരാഴ്ചയായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗർബിയ റൗണ്ട് എബൗട്ടിന് സമീപം അപകടം നടന്നത്. സൈക്കിൾ തനിയെ മറിഞ്ഞാണ് പരിക്ക് പറ്റിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, ഗുരുതര പരിക്കില്ലെന്ന നിഗമനത്തിൽ ആശുപത്രിയിൽനിന്ന് താമസസ്ഥലത്തേക്ക് പോയി. വൈകുന്നേരത്തോടെ ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 25 വർഷമായി ഔഖത്തിൽ ടൈലറായി ജോലി ചെയ്ത് വരികയാണ്. രാധയാണ് ഭാര്യ. രേഷ്മ,ഹിമ എന്നിവർ മക്കളാണ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്രതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുവായ രാജീവ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story