Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​ൈകയേറ്റ കച്ചവടം...

​ൈകയേറ്റ കച്ചവടം ഒഴിപ്പിക്കല്‍ പ്രഖ്യാപനത്തിലൊതുങ്ങി

text_fields
bookmark_border
തൃശൂര്‍: ശക്തന്‍ തമ്പുരാന്‍ നഗറിലെ ൈകയേറ്റ കച്ചവടങ്ങള്‍ ഒഴിപ്പിക്കാനുള്ള കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം പ്രഖ്യാപനത്തിലൊതുങ്ങി. നഗരത്തിലെ മുഴുവന്‍ ൈകയേറ്റങ്ങളും ഒഴിവാക്കുമെന്നും ആദ്യഘട്ടമെന്ന നിലയിൽ രണ്ടാഴ്ചക്കകം ശക്തന്‍ നഗറിലെ ൈകയേറ്റങ്ങള്‍ കര്‍ക്കശമായി ഒഴിപ്പിക്കുമെന്നായിരുന്നു കഴിഞ്ഞ വർഷം നവംബറിൽ കൗണ്‍സില്‍ യോഗത്തില്‍ അന്നത്തെ ഡെപ്യൂട്ടി മേയര്‍ വർഗീസ് കണ്ടംകുളത്തി പ്രഖ്യാപിച്ചത്. എന്നാൽ തീരുമാനത്തിന് അഞ്ച് മാസം പിന്നിടുമ്പോഴും ൈകയേറ്റം ഒഴിപ്പിക്കൽ തീരുമാനം നടപ്പായില്ല. യു.ഡി.എഫ് ഭരണകാലത്ത് ശക്തനിലെ ൈകയേറ്റ കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ നിർമിച്ച കേന്ദ്രത്തിലേക്ക് കച്ചവടക്കാരെ മാറ്റുമെന്ന പ്രഖ്യാപനം പലതവണ ഉണ്ടായതാണെങ്കിലും ഇതും വെറുതെയായി. ഒറ്റയടിക്ക് നഗരത്തിലെ ൈകയേറ്റം ഒഴിപ്പിക്കുക പ്രായോഗികമല്ലെന്ന് പറഞ്ഞായിരുന്നു ആദ്യം ശക്തനിലെ ൈകയേറ്റം നീക്കുന്നതിൽ തീരുമാനമെടുത്തത്. ശക്തൻ നഗറില്‍ സ്ഥലം ലഭ്യമാക്കി മറുവാടകക്കു നല്‍കുന്ന സഹകരണ സ്ഥാപനങ്ങളുടെ നിയമവിരുദ്ധ നടപടികളെപ്പറ്റി പഠനം നടത്തി നടപടിയെടുക്കാനും കൗണ്‍സില്‍ തീരുമാനമെടുത്തതും വെറുതെയായി. സഹകരണ സംഘങ്ങളുടെ മറവില്‍ വന്‍ തട്ടിപ്പാണ് നടക്കുന്നതെന്ന ആരോപണത്തിലായിരുന്നു തീരുമാനം. കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന സഹകരണ സ്ഥാപനങ്ങളുടെ മറവിലാണ് തട്ടിപ്പ് നടക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പക്ഷെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കൗണ്‍സിലില്‍ അജണ്ടക്ക് പുറത്തും ഇങ്ങനെയൊരു തീരുമാനമുണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കേണ്ടതാണെന്നിരിക്കെ, തീരുമാനമെടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും ഒന്നുമുണ്ടായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story