Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപണിമുടക്ക് പൂർണം

പണിമുടക്ക് പൂർണം

text_fields
bookmark_border
തൃശൂർ: സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയിൽ പൂർണം. ഓട്ടോ, ടാക്സി, സ്വകാര്യ ബസുകൾ, കെ.എസ്.ആർ.ടി.സിയടക്കമുള്ളവ പണിമുടക്കിൽ പങ്കാളിയായി. പണിമുടക്കിന് വ്യാപാരി പിന്തുണയുമുണ്ടായിരുന്നതിനാൽ കടകമ്പോളങ്ങളും അടഞ്ഞ് കിടന്നു. ഇരുചക്ര വാഹനങ്ങൾ, കാറുകൾ തുടങ്ങി സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലുണ്ടായിരുന്നത്. അനിഷ്ട സംഭവങ്ങളുണ്ടായില്ല. പണിമുടക്കിെന സർവിസ് സംഘടനകളും പിന്തുണച്ചതിനാൽ സർക്കാർ സ്ഥാപനങ്ങളിലും ഹാജർ നില നാമമാത്രമായിരുന്നു. അതേസമയം, റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് ഒാേട്ടാ, ടാക്സി സേവനം ഒരുക്കിയിരുന്നു. തൃശൂർ നഗരത്തിലും ജില്ലയുടെ വിവിധ പ്രദേശങ്ങളിലും ട്രേഡ് യൂനിയനുകളുെട നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. തൃശൂരിൽ സി.എം.എസ് സ്കൂൾ പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി സ്പീഡ് പോസ്റ്റോഫിസിന് മുന്നിൽ സമാപിച്ചു. പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് ജോൺസൺ ആവോക്കാരൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ദേശീയ സമിതിയംഗം പി.െക. ഷാജൻ, ടി. സുധാകരൻ, എ.ഐ.ടി.യു.സി നേതാവ് പി.കെ. കൃഷ്ണൻ, രാജൻ പാറമേൽ, ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ, പി.എസ്. നാരായണൻകുട്ടി, എച്ച്.എം.എസ് ജില്ല സെക്രട്ടറി പി. വിജയകുമാർ, കേരള പത്രപ്രവർത്തക യൂനിയൻ ജില്ല സെക്രട്ടറി എം.വി. വിനീത തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story