Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ധന വിലവർധനവിൽ...

ഇന്ധന വിലവർധനവിൽ പ്രതിഷേധം

text_fields
bookmark_border
തൃശൂർ: ഇന്ധന വില, ഇൻഷുറൻസ് പ്രീമയം എന്നിവയിലെ വർധനവിനെതിരെ ജില്ല ലോറി ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡൻറ് പി.കെ. ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പീച്ചി ജോൺസൺ അധ്യക്ഷത വഹിച്ചു. കെ.ബി. പുരുഷോത്തമൻ, എ.ടി. ജോൺസൺ, പി.കെ. ജയ്സൺ, വി.ജെ. ഡെൻസൺ, സി.എ. വിശ്വനാഥൻ, കെ.ടി. ജയ്സൺ, രാജു നെല്ലിപറമ്പിൽ, പി.എ. ജോസഫ് എന്നിവർ സംസാരിച്ചു. തൃശൂർ: പെട്രോളിയം ഉൽപന്നങ്ങൾക്ക് അടിക്കടി വില വർധിപ്പിക്കുന്നതിൽ ജനാധിപത്യ കേരള കോൺഗ്രസ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. പോളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ജെയിംസ് മുട്ടിക്കൽ, ടി.എ. പ്ലാസിഡ്, സി.പി. ജോസഫ്, തങ്കച്ചൻ വർഗീസ്, ഗോപിനാഥ്, എം.കെ. സേതുമാധവൻ, മാർട്ടിൻ ചാലിശേരി, ജോഷി കുര്യാക്കോസ്, കെ.എം. പത്രോസ്, ശ്രേയസ് ചെരയണത്ത്, ഇ.സി. ജോസഫ് എന്നിവർ സംസാരിച്ചു. ജില്ല ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് തൃശൂർ: 19ന് വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ല ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് ഏഴിന് രാവിലെ ഒമ്പതിന് ശ്രീകേരളവർമ കോളജ് ഗ്രൗണ്ടിൽ നടക്കും. 1999 സെപ്റ്റംബർ ഒന്നിനു ശേഷം ജനിച്ചവർ അഞ്ചിനു വൈകീട്ട് അഞ്ചിനു മുമ്പായി അക്വാട്ടിക് കോംപ്ലക്സിലെ ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഓഫിസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9895065335, 9645990111.
Show Full Article
TAGS:LOCAL NEWS 
Next Story