Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപദ്ധതി വിഹിത...

പദ്ധതി വിഹിത വിനിയോഗത്തിൽ നേട്ടം; പക്ഷേ മുൻ പദ്ധതികളുടെ തുക ലഭിച്ചില്ല

text_fields
bookmark_border
തൃശൂർ: പദ്ധതി വിഹിത വിനിയോഗത്തിൽ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ തുക െചലവിട്ട് തദ്ദേശ സ്ഥാപനങ്ങൾ ചരിത്രമെഴുതുമ്പോൾ മുൻ വർഷ പദ്ധതികളുടെ (സ്പിൽ ഓവർ) തുക സർക്കാർ അനുവദിച്ചില്ല. ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും 30 ലക്ഷം മുതൽ 50 ലക്ഷം വരെയുള്ള ബില്ലുകൾ തുക അനുവദിക്കാതെ കിടക്കുകയാണ്. പദ്ധതി വിഹിത വിനിയോഗത്തിൽ സംസ്ഥാനം 84 ശതമാനത്തിലധികമാണ് ചെലവിട്ടത്. ഗ്രാമപഞ്ചായത്തുകൾ 90 ശതമാനവും വിനിയോഗിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ ചെലവഴിക്കാനാവാത്ത തുക തിരിച്ച് നൽകണമെന്നാവശ്യപ്പെട്ട് ധനവകുപ്പ് മറ്റ് വകുപ്പുകൾക്ക് നോട്ടീസ് നൽകിയിരുന്നു. മുൻവർഷങ്ങളിൽ തുടങ്ങിവെച്ചിട്ടും പൂർത്തിയാവാത്തവ ഉൾപ്പെടുത്തിയാണ് ഇത്തവണ പദ്ധതി വിഹിതം അനുവദിച്ചത്. ബജറ്റിലും സ്പിൽ ഓവർ പ്രവൃത്തികൾക്ക് പ്രത്യേക തുക വകയിരുത്തിയിരുന്നു. ഡി.പി.സി അംഗീകാരം കഴിഞ്ഞ് പല പദ്ധതികളും തുടങ്ങാനായത് മാർച്ച് മാസത്തോടെയുമാണ്. പ്രത്യേക ആസൂത്രണത്തോടെയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പദ്ധതി വിഹിത വിനിയോഗം ആസൂത്രണം ചെയ്തത്. മാർച്ച് മാസത്തിൽ 15 ശതമാനം മാത്രം ഫണ്ട് ചെലവിടാവൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. എന്നാൽ ഫെബ്രുവരി അവസാനമെത്തുമ്പോഴും ലക്ഷ്യമിട്ടതി​െൻറ പകുതിയോളമേ എത്താനായിരുന്നുള്ളൂ. ഇതിനിടെ സാമ്പത്തിക പ്രതിസന്ധിയും വന്നു. ഇതിനെ മറികടന്നത് പൊതുമേഖലയിൽ നിന്നുള്ള വായ്പയിലായിരുന്നു. മുൻ വർഷങ്ങളേക്കാൾ കൂടുതൽ തുക ഇത്തവണ തദ്ദേശ സ്ഥാപനങ്ങൾ അനുവദിച്ച് നൽകുകയും ചെയ്തു. സ്പിൽ ഓവർ പ്രവൃത്തികളിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭവന നിർമാണം മാത്രമാണ് പുരോഗമിക്കാനായത്. ഡി.പി.സി അംഗീകാരമായതോടെ പ്രവൃത്തികളിലേക്ക് കടന്ന തദ്ദേശ സ്ഥാപനങ്ങൾ പ്രവൃത്തികളെടുത്ത കരാറുകാർക്ക് തുക നൽകാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story