Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലൈബ്രറി കൗൺസിൽ ഓഫിസ്...

ലൈബ്രറി കൗൺസിൽ ഓഫിസ് ഉദ്ഘാടനം

text_fields
bookmark_border
ചേറ്റുവ: ജി.എം.യു.പി സ്കൂളിൽ ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിലിന് അനുവദിച്ച ഓഫിസ് ഉദ്ഘാടനം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. സെക്രട്ടറി കെ.എൻ. ഹരി അധ്യക്ഷത വഹിച്ചു. മികച്ച ഗ്രന്ഥശാല പ്രവർത്തകനായി തിരഞ്ഞെടുത്ത മുൻ താലൂക്ക് സെക്രട്ടറി കെ.കെ. വിജയനെ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ആദരിച്ചു. ജില്ലയിലെ മികച്ച ഗ്രന്ഥശാലയായി തിരഞ്ഞെടുത്ത എളവള്ളി ഗ്രാമീണ വായനശാലക്ക് ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ജുള അരുണൻ ഉപഹാരം നൽകി. മികച്ച സാമൂഹിക പ്രവർത്തകനായി സംസ്ഥാന യുവജനക്ഷേമ ബോർഡ് തിരഞ്ഞെടുത്ത റെജി വിളക്കാട്ടുപാടത്തെ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.ആർ. ഗണേഷ് ആദരിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.ബി. ശാലിനി, പഞ്ചായത്ത് അംഗങ്ങളായ ഇർഷാദ് കെ. ചേറ്റുവ, മുൻ താലൂക്ക് സെക്രട്ടറി എൻ.കെ. ബാഹുലേയൻ എന്നിവർ സംസാരിച്ചു. താലൂക്ക് പ്രസിഡൻറ് എം.എസ്. വാസു റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി പി.വി. ദിലീപ് കുമാർ സ്വാഗതവും ഏങ്ങണ്ടിയൂർ നേതൃസമിതി കൺവീനർ പി.എം. സജീവ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story