Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിസ്ഥിതിയെ...

പരിസ്ഥിതിയെ മുറിവേല്‍പ്പിക്കാതെ വികസനം നടപ്പാക്കണം ^ഡോ. എസ്. ശ്രീകുമാര്‍

text_fields
bookmark_border
പരിസ്ഥിതിയെ മുറിവേല്‍പ്പിക്കാതെ വികസനം നടപ്പാക്കണം -ഡോ. എസ്. ശ്രീകുമാര്‍ കൊടുങ്ങല്ലൂർ: പരിസ്ഥിതിയെ ആഴത്തില്‍ മുറിവേല്‍പ്പിക്കാതെയാണ് വികസനം നടപ്പാക്കേണ്ടതെന്ന്‍ പ്രമുഖ ജിയോളജിസ്റ്റ് ഡോ. എസ്. ശ്രീകുമാര്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂര്‍ മേഖല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാതകളുടെയും ഗതാഗത സൗകര്യങ്ങളുടെയും വികസനം ഒഴിവാക്കാനാകാത്തതാണ്. എന്നാല്‍, അത് പ്രാവര്‍ത്തികമാക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്ന ബദലുകളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം നഗരസഭ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍ ഉദ്ഘാടനം ചെയ്തു. എം.ആര്‍. സുനില്‍ദത്ത് അധ്യക്ഷത വഹിച്ചു. എ.പി. മുരളി, കെ.പി. രവിപ്രകാശ്‌, പി.കെ. പ്രകാശൻ, ജില്ല പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പില്‍, കെ.എസ്. ജയ, പി.ഡി. വിശ്വംഭരന്‍, കെ.എം. ബേബി, എ.ബി. മുഹമ്മദ്‌ സഗീര്‍, വി. മനോജ്‌, സി.എ. നസീര്‍, എൻ.എസ്. ജയൻ, കെ.എസ്. സുനില്‍കുമാര്‍, പി.എ. മുഹമ്മദ്‌ റാഫി, എം.സി. സുരേന്ദ്രന്‍, ടി.കെ. സഞ്ജയന്‍, എന്‍.വി. വിപിൻനാഥ് എന്നിവര്‍ സംസാരിച്ചു. ആശ പൂര്‍ണിമ, അന്ന പൂർണേശ്വരി എന്നിവര്‍ നേതൃത്വം നല്‍കി. ഭാരവാഹികൾ: എം.ആര്‍. സുനിൽദത്ത് (പ്രസി.), കെ.കെ. വിജയന്‍, എ.പി. സ്നേഹലത (വൈസ് പ്രസി.), പി.എ. മുഹമ്മദ്‌ റാഫി (സെക്ര), ടി.കെ. സഞ്ജയന്‍, സുനിത മുരളീധരന്‍ (ജോ. സെക്ര.), എന്‍.വി. ഉണ്ണികൃഷ്ണന്‍ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story