Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമകന്‍ വിബിന്‍ സന്തോഷ്‌ ...

മകന്‍ വിബിന്‍ സന്തോഷ്‌ ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ തോമസിന് മോഹസാക്ഷാത്കാരം

text_fields
bookmark_border
ചാലക്കുടി: സന്തോഷ് ട്രോഫിയില്‍ വിബിന്‍ മുത്തമിട്ടപ്പോള്‍ സാക്ഷാത്കരിച്ചത് പിതാവ് ചാലക്കുടി കല്ലുവീട്ടില്‍ തോമസി​െൻറ മോഹം. ചാലക്കുടിയിലെ ആദ്യകാല ഫുട്ബാളറും സിറ്റി ക്ലബ് അംഗവുമായ തോമസി​െൻറ സ്വപനം വലിയ ഫുട്ബാളറാവുക എന്നതായിരുന്നു. മകനിലൂടെ സാക്ഷാത്കരിക്കപ്പെട്ടത് ആ സ്വപ്നമാണ്. ചാലക്കുടി സ​െൻറ് ജെയിംസ് ആശുപത്രിയുടെ പിന്നിലുള്ള വാടകവീട്ടില്‍ ടി.വിയില്‍ കുടുംബസഹിതം വിബി​െൻറ പ്രകടനം കാണുേമ്പാൾ തോമസി​െൻറ മുഖത്ത് ആ നിർവൃതി പ്രകടമായിരുന്നു. വിബിന്‍ ഗോള്‍ നേടിയപ്പോൾ ഉണ്ടായ ആഹ്ലാദം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയതോടെ എല്ലാവരിലും പിരിമുറുക്കമായി. എന്നാല്‍, പെനാൽറ്റി ഷൂട്ടൗട്ടിലെ മുന്നേറ്റത്തിൽ കേരളം സന്തോഷ് ട്രോഫി ഉയര്‍ത്തിയതോടെ അമ്മൂമ്മയും വിബി​െൻറ അമ്മ മോളിയും സഹോദരി ബിനുമരിയയും ഉള്‍പ്പെടുന്ന വീട്ടില്‍ ആഹ്ലാദാരവമുയര്‍ന്നു. പിന്നെ ആ വീട്ടിലേക്ക് അഭിനന്ദനങ്ങളുമായി ആഹ്ലാദം പങ്കിടാന്‍ പരിചയക്കാരും നാട്ടുകാരും പ്രവഹിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ബി.ഡി. ദേവസി എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സന്‍ ജയന്തി പ്രവീണ്‍കുമാര്‍ തുടങ്ങി നിരവധിപേര്‍ വീട്ടിലെത്തി. ചാലക്കുടിയുടെ സമ്പന്നമായ ഫുട്ബാള്‍ പാരമ്പര്യം വിബിനിലൂടെ തുടരുന്നതി​െൻറ ആഹ്ലാദത്തിലാണ് നാട്ടുകാര്‍. തോമസ് തന്നെയാണ് കുട്ടിക്കാലത്ത് വിപിനെ ഫുട്ബാള്‍ രംഗത്തേക്ക് തിരിച്ച് വിട്ടത്. അന്താരാഷ്ട്ര കോച്ച് ടി.കെ. ചാത്തുണ്ണിയുടെ കളരിയിൽ തുടങ്ങി വീടിനടുത്തുള്ള പ്രാഞ്ചിയേട്ടൻ, ചാലക്കുടി ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ സുകുമാരന്‍മാഷ്, ഹരിദാസ് മാഷ്, തലോര്‍ ദീപ്തി സ്‌കൂളിലെ ആനന്ദ് ബാബു, സ​െൻറ് തോമസിലെ ലേണല്‍ തോമസ് എന്നിവരിലൂടെ വിബിന്‍ തോമസ് പക്വതയാർന്ന കളിക്കാരനായി. 2008ല്‍ 11-ാം വയസ്സില്‍ അണ്ടര്‍ 13ല്‍ കേരളടീമില്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വിബിന്‍ ശ്രദ്ധിക്കപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം ഈ ടീമി​െൻറ ക്യാപ്റ്റനായി. പിന്നീട് യൂത്ത് കേരളടീമില്‍ അംഗമായി. 16 വയസ്സിലാണ് വിബിന്‍ വിവ കേരളയിലെ അംഗമായത്. കോളജില്‍ പഠിക്കുമ്പോള്‍ മൂന്ന് വര്‍ഷം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീമിലെ അംഗമായിരുന്നു. 20വര്‍ഷത്തിന് ശേഷം വീണ്ടും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീം ഇൻറര്‍ യൂനിവേഴ്‌സിറ്റി മത്സരത്തില്‍ കപ്പ് വീണ്ടെടുത്തത് വിബി​െൻറ മികവുകൊണ്ട് കൂടിയായിരുന്നു. സന്തോഷ് ട്രോഫി ക്യാമ്പില്‍ മൂന്ന് വര്‍ഷം ഉണ്ടായിരുന്നുവെങ്കിലും ഇത്തവണയാണ് സെലക്ഷന്‍ കിട്ടിയത്. മത്സരങ്ങളില്‍ സ്റ്റോപ്പര്‍ ബാക്കായി ടീമി​െൻറ പിന്‍നിരയിലാണ് വിബിന്‍ മികവ് പ്രകടിപ്പിക്കുക. എന്നാല്‍ സ്വന്തം ടീമിന് വെല്ലുവിളി നേരിടുമ്പോള്‍ മുന്‍നിരയിലേക്ക് വന്ന് നിര്‍ണായക നീക്കം നടത്താനുള്ള ഫ്രീ കിക് വിദഗ്ധനായ വിബി​െൻറ ഇടപെടല്‍ സുപ്രധാനമാകാറുണ്ട്. ഇത്തരം ഇടപെടല്‍ ടീമി​െൻറ വിജയത്തെ നിര്‍ണയിക്കാറുണ്ട്. ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരവും ഇത് സാധൂകരിക്കുന്നു. ഇപ്പോള്‍ കേരള പൊലീസില്‍ സിവില്‍ ഉദ്യോഗസ്ഥനും ടീമിലെ അംഗവുമാണ് വിബിന്‍.
Show Full Article
TAGS:LOCAL NEWS 
Next Story