Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുംബക്ഷേമ കേന്ദ്രം...

കുടുംബക്ഷേമ കേന്ദ്രം ശോച്യാവസ്​ഥയിൽ

text_fields
bookmark_border
പുത്തൻചിറ: കുടുംബക്ഷേമ പൊതുജനാരോഗ്യ മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെട്ടിടം ശാപമോക്ഷം തേടുന്നു. പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രത്തോട് അനുബന്ധിച്ചാണ് കെട്ടിടമുള്ളത്. 1985ൽ നിർമിച്ച കെട്ടിടത്തി​െൻറ സീലിങ്ങിൽനിന്ന് സിമൻറ് അടർന്ന് പോയി കമ്പികൾ പുറത്ത് കാണുന്നുണ്ട്. ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് കെട്ടിടമാണ് തകർച്ചാഭീഷണിയിലായത്. മാതൃ-ശിശു സംരക്ഷണം, ഗർഭിണികളുടെ പരിശോധന, കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ, ജനനി ശിശു സുരക്ഷ യോജന, ആരോഗ്യ പോഷണ ക്ലാസ്, കൗമാരക്കാർക്കുള്ള ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, സാംക്രമികരോഗ നിയന്ത്രണ പരിപാടി, പ്രഥമ ശുശ്രൂഷ, ജീവിത ശൈലി രോഗ പരിശോധന, മരുന്ന് വിതരണം, ജലസ്രോതസ്സുകളുടെ ശുചീകരണം, വയോജന പരിചരണം, സാന്ത്വന പരിചരണം തുടങ്ങിയ സേവനങ്ങളാണ് ഇവിടെനിന്ന് ലഭിക്കുന്നത്. ശോച്യാവസ്ഥയെ തുടർന്ന് ഹെൽത്ത് ഡിപ്പാർട്ട്മ​െൻറ് ഓഫിസ് പ്രവർത്തനം ലാബി​െൻറ മുകളിലേക്ക് മാറ്റിയിരിക്കുകയാണ്. മുകളിലുള്ള മുറിയിലെ അസൗകര്യങ്ങൾ ജീവനക്കാരെ വലക്കുകയാണ്. പുത്തൻചിറ, വേളൂക്കര പഞ്ചായത്തുകളിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിലേക്ക് സേവനത്തിനായി നഴ്സുമാർ ഇവിടെനിന്നാണ് പോകുന്നത്. കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിലേക്കുള്ള പ്രതിരോധ മരുന്നുകളും മറ്റും ഇവിടെയാണ് സൂക്ഷിക്കുന്നത്. പുതിയ കെട്ടിടം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കെട്ടിടം പുനർനിർമാണത്തിന് ഫണ്ട് അനുവദിക്കണമെന്ന് എം.എൽ.എയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു. പ്രകൃതിചികിത്സ ക്ലാസും പാചക പഠന കളരിയും വള്ളിവട്ടം: ചെറുകിട ഭൂവുടമ സംഘത്തി​െൻറ നേതൃത്വത്തില്‍ പ്രകൃതി ചികിത്സ ക്ലാസും പാചക പഠന കളരിയും നടത്തും. വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ബ്രാലം എ.കെ.വി ഗ്രീന്‍ ഗാര്‍ഡനില്‍ നടക്കുന്ന പരിപാടി കിഡ്നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മേല്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം സലിംകുമാര്‍, സാലിം അലി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളാകുമെന്ന് സംഘം ഭാരവാഹികളായ വി.വി. ഇസ്മാലി, സലിം കാട്ടകത്ത്, എ.ആര്‍. രാമദാസ്‌ എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story