Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടലിൽ കാണാതായ ആളെ...

കടലിൽ 'കാണാതായ' ആളെ തിരഞ്ഞ്​ വെള്ളം കുടിച്ച്​ പൊലീസും നാട്ടുകാരും

text_fields
bookmark_border
ചാവക്കാട്: കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി ആരും അറിയാതെ തീരം വിട്ട തമിഴ്നാട് സ്വദേശിയെ തിരഞ്ഞ് നാട്ടുകാരും പൊലീസും വെള്ളം കുടിച്ചു. കടലിൽ മുങ്ങിപ്പോയെന്ന് കരുതിയ യുവാവിനെ വാടകമുറിയിൽ നിന്ന് പൊലീസ് 'പൊക്കി'. നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായ തമിഴ്‌നാട് ദിണ്ഡിവനം സ്വദേശി സുനില്‍ കുമാറാണ് നാട്ടുകാരെയും പൊലീസിനെയും മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തിയത്. ഞായറാഴ്ച രാത്രി 7.30 ഓടെ ബ്ലാങ്ങാട് ബീച്ചിലാണ് സംഭവം. കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കുന്നതിനിടെ സുനില്‍ കുമാര്‍ ആരോടും പറയാതെ കടലില്‍ നിന്ന് കയറുകയായിരുന്നു. ഇരുട്ട് പരന്നതിനാൽ ഇയാൾ കടലിൽ നിന്ന് കയറിപ്പോയത് കൂടെയുള്ളവർ കണ്ടില്ല. സുനിലിനെ കാണാതായതോടെ ഒപ്പം കുളിച്ച കൂട്ടുകാർ പരിഭ്രാന്തരായി. കടലിൽ മുങ്ങി തിരയില്‍പ്പെട്ടന്നാണ് അവർ കരുതിയത്. ഇതിനിെട കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിപ്പോയെന്ന അഭ്യൂഹം മേഖലയിലാകെ പരന്നു. പരിസരവാസികളും നാട്ടുകാരും തടിച്ചുകൂടി. വിവരമറിഞ്ഞ് ചാവക്കാട് പൊലീസും മുനക്കക്കടവ് തീരദേശ പൊലീസും ബ്ലാങ്ങാട് ബീച്ചിലെത്തി തിരച്ചിലിനു നേതൃത്വം നൽകി. തീരദേശ പൊലീസ് സ്പീഡ് ബോട്ടു കൊണ്ടുവന്നാണ് തിരച്ചിൽ നടത്തിയത്. ഇതിനിടയിലാണ് ഒരു യുവാവ് ഷര്‍ട്ട് ധരിക്കാതെ ഒാട്ടോയില്‍ പോയതായി വിവരം ലഭിച്ചത്. സൂചനയനുസരിച്ച് പൊലീസ് ചാവക്കാട്-ചേറ്റുവ റോഡിലുള്ള സുനിൽ കുമാറി​െൻറ താമസസ്ഥലത്തെത്തി. മുറിയിൽ കയറിയ പൊലീസുകാർ ആ രംഗം കണ്ട് അമ്പരന്നു. കടലിൽ മുങ്ങിയെന്ന് കരുതിയിരുന്ന മനുഷ്യൻ കടപ്പുറത്ത് നടക്കുന്നതൊന്നുമറിയാതെ നല്ല വിശ്രമത്തിൽ! സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തെങ്കിലും നിശബ്ദനായിരുന്നു സുനിൽകുമാർ.
Show Full Article
TAGS:LOCAL NEWS 
Next Story