Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസിൽവർ ജൂബിലി...

സിൽവർ ജൂബിലി ആഘോഷത്തി​െൻറ സമാപനം

text_fields
bookmark_border
എരുമപ്പെട്ടി: സ്വന്തം ഇംഗിതത്തിനനുസരിച്ച് ഖുർആനും പ്രവാചക വചനങ്ങളും ദുർവ്യാഖ്യാനം ചെയ്തവർക്കെതിരെ ശക്തമായ ചെറുത്തുനിൽപ് നടത്താൻ സമസ്തക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ജംഇയത്തുൽ മുഅല്ലിമീൻ എരുമപ്പെട്ടി റേഞ്ച് സിൽവർ ജൂബിലി ആഘോഷത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഞ്ച് പ്രസിഡൻറ് മുഹമ്മദലി ലത്തീഫി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പ്രമേയ പ്രഭാഷണം നടത്തി. ബഷീർ ഫൈസി ദേശമംഗലം, ഉസ്താദ് ഹംസ ബിൻ ജമാൽ റംലി, പി.ടി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സ്വാലിഹ് അൻവരി, സിംല ഹസൻ, എസ്.പി. ഉമ്മർ, എം.എച്ച്. നൗഷാദ്, ഇല്യാസ് ഫൈസി, അമീർ കൊരട്ടിക്കര, എം.എൻ.കെ. മൗലവി, വി.എസ്. അബൂബക്കർ, ഉമ്മർ മുസ്ലിയാർ വയനാട്, ഷെരീഫ് ദാരിമി കൊല്ലം, പരീദ് സാഹിബ് വെള്ളളത്തേരി, കെ.എസ്. കുഞ്ഞുമുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ പങ്കെടുത്തു. 15 വർഷം റേഞ്ച് സെക്രട്ടറിയായി പ്രവർത്തിക്കുന്ന എസ്.പി. ഉമ്മർ മുസ്ലിയാർക്കും 25 വർഷം റേഞ്ചിൽ അധ്യാപകനായി ജോലി ചെയ്ത അബ്ദുൽ നാസർ മൗലവിക്കും ഉപഹാരം നൽകി ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story