Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭൂമിയിടപാട്​ തർക്കം...

ഭൂമിയിടപാട്​ തർക്കം പരിഹരിച്ചെന്ന്​ കർദിനാൾ; പ്രതിഷേധവുമായി വൈദികർ

text_fields
bookmark_border
ഭൂമിയിടപാട് തർക്കം പരിഹരിച്ചെന്ന് കർദിനാൾ; പ്രതിഷേധവുമായി വൈദികർ കൊച്ചി: എറണാകുളം–അങ്കമാലി അതിരൂപതയിൽ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട തർക്കങ്ങൾ രമ്യതയിലെത്തിെയന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിലപാടിൽ പ്രതിഷേധം. ഒരുവിഭാഗം വൈദികരും അൽമായരുടെ നേതൃത്വത്തിൽ ഭൂമിയിടപാട് വിവാദത്തി​െൻറ പശ്ചാത്തലത്തിൽ രൂപവത്കരിച്ച സംഘടനയായ ആർച് ഡയോഷ്യൻ മൂവ്മ​െൻറ് ഫോർ ട്രാൻസ്പെരൻസി (എ.എം.ടി)യുമാണ് രംഗത്തെത്തിയത്. പ്രശ്നപരിഹാരത്തിനുള്ള നടപടികൾ മാത്രമാണ് ആരംഭിച്ചതെന്നും പരിഹരിച്ചെന്ന കർദിനാളി​െൻറ പ്രസ്താവന തെറ്റാണെന്നുമാണ് എ.എം.ടിയുടെയും വൈദികരുടെയും നിലപാട്. സാമ്പത്തിക ക്രമക്കേടായി വിവാദത്തെ കാണാൻ കഴിയില്ല. വിശുദ്ധ വാരമായതുകൊണ്ടായിരുന്നു പരസ്യമായി ഇതിെനതിരെ രംഗത്ത് വരാതിരുന്നതെന്നും ഇവർ പറഞ്ഞു. ഇതിനിടെ, കർദിനാളി​െൻറ നിലപാടിൽ വൈദികർ കെ.സി.ബി.സി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. ഭൂമിയിടപാട് വിഷയത്തിൽ മാർ ജോർജ് ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം വൈദികരും അൽമായരും നിലപാട് കടുപ്പിച്ചതോടെ അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് കർദിനാൾമാരുടെ സമിതിയായ സി–ഒമ്പത്(കാർഡിനൽ–9) സ്ഥിരം സിനഡിന് നിർദേശം നൽകിയിരുന്നു. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ അതിരൂപതയിൽ ഭൂമിയിടപാട് വിഷയം രമ്യമായി പരിഹരിക്കാനുള്ള ചർച്ചകൾക്ക് തുടക്കമായെന്ന് വൈദികസമിതിയും അറിയിച്ചു. ഒാശാന ഞായറാഴ്ച കുർബാനമധ്യേ നടത്തിയ പ്രസംഗത്തിനിടക്ക് പ്രശ്നങ്ങൾ എല്ലാം ഒത്തുതീർപ്പായെന്ന രീതിയിൽ കർദിനാൾ നടത്തിയ പ്രസംഗമാണ് ഇപ്പോൾ വിമതപക്ഷത്തെ ചൊടിപ്പിക്കുന്നത്. പ്രശ്നം പരിഹരിച്ചിട്ടില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത കർദിനാളിനും കെ.സി.ബി.സി ഭാരവാഹികളായ മെത്രാന്മാർക്കും സ്ഥിരം സിനഡ് മെത്രാന്മാർക്കും അറിയാം. എന്നിട്ടും പരിഹരിച്ചെന്ന് കർദിനാൾ പ്രസംഗിച്ചത് അംഗീകരിക്കാനാവില്ല. തുടർന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.സി.ബി.സി നേതൃത്വത്തിന് പരാതി നൽകിയത്. കർദിനാളിനെ ഇക്കാര്യം അറിയിക്കാമെന്ന് കെ.സി.ബി.സി നേതൃത്വം അറിയിച്ചതായും വൈദികർ പറഞ്ഞു. ഇതിനിടെ, കർദിനാളിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ െബഞ്ച് വിധി സ്റ്റേ ചെയ്ത ഹൈകോടതി ഉത്തരവിനെതിരെ എ.എം.ടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കേസ് സുപ്രീം കോടതി പരിഗണിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story