Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുവർണ ജൂബിലി നിറവിൽ...

സുവർണ ജൂബിലി നിറവിൽ നായരങ്ങാടിയിലെ വള്ളത്തോള്‍ വായനശാല

text_fields
bookmark_border
ചാലക്കുടി: നവോത്ഥാന നായകര്‍ പകര്‍ന്ന അക്ഷരവെളിച്ചത്തി​െൻറ വഴിയിലൂടെ നായരങ്ങാടിയിലെ വള്ളത്തോള്‍ സ്മാരക വായനശാല അരനൂറ്റാണ്ട് പിന്നിടുന്നു. പരിയാരം കര്‍ഷക കലാപത്തി​െൻറ ചരിത്രം സൃഷ്ടിച്ച മണ്ണില്‍ പുരോഗമന ആശയക്കാരായ ചെറുപ്പക്കാരുടെ ശ്രമഫലമായാണ് 1962ല്‍ വായനശാല പിറന്നത്. പരേതനായ എം.എ. ലോനക്കുട്ടി പ്രസിഡൻറും ടി.എം. സുബ്രഹ്മണ്യന്‍ സെക്രട്ടറിയുമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നാക്ക മേഖലയായ കോടശേരി പഞ്ചായത്തില്‍ ആരംഭിച്ച ഇൗ സ്ഥാപനം വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് ജില്ലയിലെ മികച്ച എ ഗ്രേഡ് വായനശാലകളിലൊന്നാണിപ്പോൾ. ടി.എ. ഷാജി പ്രസിഡൻറും ആേൻറാ കല്ലേലി സെക്രട്ടറിയുമായി 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 700ല്‍പരം അംഗങ്ങളും 10,000ത്തില്‍ പരം ഗ്രന്ഥങ്ങളുമാണ് വായനശാലയിലുള്ളത്. വനിതാവേദി, ബാലവേദി, യുവത, വയോജനക്ലബ്, ഇ--വിജ്ഞാന സേവന കേന്ദ്രം, പുരുഷഗണം, യോഗ ക്ലാസ് തുടങ്ങി വിവിധ വിഭാഗങ്ങള്‍ സജീവമാണ്. സി.വി. ശ്രീരാമന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, കമല്‍, കലാഭവന്‍ മണി, കെ.പി.എ.സി സണ്ണി, വി.വി. രാഘവന്‍, ലോനപ്പന്‍ നമ്പാടന്‍ തുടങ്ങിയ സാമൂഹിക, രാഷ്ട്രീയ, കലാസാഹിത്യ രംഗത്തെ പ്രമുഖര്‍ വായനശാല വിവിധ ഘട്ടങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കലാപ്രവര്‍ത്തനങ്ങൾക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും വായനശാല പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം, മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍, തൊഴില്‍ പരിശീലനം, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ കർമപരിപാടികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. സുവർണ ജൂബിലി ആഘോഷം ഏപ്രിൽ ഏഴിനും എട്ടിനും നായരങ്ങാടി ഇ.എം.എസ് ഒാഡിറ്റോറിയത്തില്‍ നടക്കും. സമാപന സമ്മേളനം എട്ടിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story