Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ പൂരം പ്രദർശനം,...

തൃശൂർ പൂരം പ്രദർശനം, പ്രവേശനം നാളെ മുതൽ

text_fields
bookmark_border
തൃശൂര്‍: പൂരത്തിനോടുബന്ധിച്ച് നടക്കുന്ന തൃശൂർ പൂരം പ്രദര്‍ശനത്തിലേക്ക് ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മുതൽ പ്രവേശനം അനുവദിക്കും. പ്രദർശനം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മേയർ അജിത ജയരാജൻ, സി.എൻ. ജയദേവൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ, ദേവസ്വം ബോർഡ് അംഗങ്ങളായ ടി.എൻ. അരുൺകുമാർ, കെ.എൻ. ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ എം.കെ. മുകുന്ദൻ, എം.എസ്. സമ്പൂർണ, കെ. മഹേഷ് എന്നിവർ സംസാരിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ വടക്കുന്നാഥൻ ക്ഷേത്രത്തി​െൻറ വടക്കുകിഴക്കു ഭാഗത്താണ് പ്രദർശന നഗരി. 25 രൂപയാണ് ടിക്കറ്റ്. പൂരം നടക്കുന്ന മൂന്ന് ദിവസങ്ങളിൽ 35 രൂപ. അറുപതോളം പവലിയനുകളും 190 ൽ അധികം സ്റ്റാളുകളും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജി​െൻറ പവലിയനും പ്രദർശന നഗരിയിലുണ്ട്. ദിവസവും വൈകീട്ട് സംസ്കാരിക പരിപാടികൾ നടക്കും. രാവിലെ 10 മുതൽ രാത്രി ഒമ്പതു വരെയാണ് പ്രദർശനം. പൂരം നടക്കുന്ന ഏപ്രിൽ 25നും 26നും കൂടുതൽ സമയം അനുവദിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story