Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുതിരാൻ തുരങ്കനിർമാണം ...

കുതിരാൻ തുരങ്കനിർമാണം ഇൗ ആഴ്​ച പുനരാരംഭിക്കും

text_fields
bookmark_border
തൃശൂർ: ഒരു മാസമായി നിലച്ച കുതിരാനിലെ തുരങ്കനിർമാണം ഏപ്രിൽ ആദ്യം പുനരാരംഭിക്കാൻ ധാരണ. നിർമാണം കരാർ എടുത്ത പ്രഗതി എന്‍ജിനീയറിങ്ങ് വര്‍ക്‌സും ദേശീയപാത കരാറുകാരായ കെ.എം.സിയും നടത്തിയ ചർച്ചയിൽലാണിത്. തുരങ്ക നിർമാണത്തി​െൻറ ഉപകരാർ എടുത്ത പ്രഗതി എന്‍ജിനീയറിങ്ങിന് ദേശീപാത നിർമാണത്തി​െൻറ കരാർ എടുത്ത കെ.എം.സി നൽകാനുള്ള 40 കോടിയോളം രൂപ നല്‍കാത്തതാണ് പണി മുടങ്ങാൻ കാരണം. രണ്ട് ദിവസം മുമ്പ് നടന്ന ചർച്ചയിൽ പുതിയ സാമ്പത്തിക വർഷം പണം നൽകാമെന്ന് കെ.എം.സി സമ്മതിച്ചു. ഇതനുസരിച്ച് ഏപ്രിൽ ആദ്യവാരം പണം നൽകുകയും ഇൗസ്റ്ററിന് പിന്നാലെ പണി പുനരാരംഭിക്കുകയും ചെയ്യും. ആദ്യതുരങ്കത്തി​െൻറ 20 ശതമാനം പണി പൂര്‍ത്തിയാകാനുണ്ട്. മണ്ണുത്തി-വടക്കുേഞ്ചരി ആറുവരിപ്പാത നിർമാണത്തി​െൻറ കാലാവധി ആറ് മാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് കെ.എം.സി ദേശീയപാത അതോറിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ദേശീയപാത അതോറിറ്റി മറുപടി നല്‍കിയിട്ടില്ല. അതിനിടെ, തുരങ്ക നിർമാണത്തി​െൻറ ഭാഗമായി രണ്ട് സ്വകാര്യ സ്ഥലം ഏറ്റെടുക്കും. 1956ലെ ദേശീയപാതനിയമം അനുസരിച്ച് പൊന്നും വിലക്ക് സ്ഥലം ഏറ്റെടുക്കുന്നതി​െൻറ വിജ്ഞാപനം പുറത്തിറക്കി. 1835 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് ഏറ്റെടുക്കുക. എന്നാൽ, അപകടം സൃഷ്ടിക്കുമെന്ന് ആശങ്കയുള്ളതിനാൽ പൊട്ടിച്ച് നീക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ല കലക്ടർ ഉത്തരവിട്ട തുരങ്ക മുഖത്തെ പാറപൊട്ടിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തി​െൻറ അനുമതി ലഭിക്കാത്തതിനാൽ കഴിഞ്ഞിട്ടില്ല. 12 ഹെക്ടറോളം സ്ഥലത്തെ പാറയാണ് നീക്കേണ്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story