Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃക്കൂർ രാജനെ ആദരിച്ചു

തൃക്കൂർ രാജനെ ആദരിച്ചു

text_fields
bookmark_border
ഒല്ലൂർ: പ്രശസ്ത മദ്ദള വിദ്വാൻ തൃക്കൂർ രാജ​െൻറ 80ാം ജന്മദിനാഘോഷം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മദ്ദള വാദനത്തിൽ 65 വർഷം പൂർത്തിയാക്കിയ തൃക്കൂർ രാജന് പെരുവനം കുട്ടൻമാരാർ, ചെർപ്പുളശ്ശേരി ശിവൻ, അന്നമനട പരമേശ്വര മാരാർ എന്നിവർചേർന്ന് പുരസ്കാരം നൽകി. ടി.കെ. പരശുരാമൻ അധ്യക്ഷത വഹിച്ചു. നന്ദൻ പറമ്പത്ത്, പ്രഫ. എം. മാധവൻകുട്ടി, പരക്കാട് തങ്കപ്പൻ മാരാർ, കാലടി കൃഷ്ണയ്യർ, എം. രാജഗോപാലൻ, തൃക്കൂർ പഞ്ചായത്ത് പ്രസിഡൻറ് പ്രേമ കുട്ടൻ, വാർഡംഗം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. എം.പി സുരേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story