Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎഴുന്നളിപ്പ്​ തർക്കം:...

എഴുന്നളിപ്പ്​ തർക്കം: സി.പി.എം^ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി

text_fields
bookmark_border
എഴുന്നളിപ്പ് തർക്കം: സി.പി.എം-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി ഗുരുവായൂർ: പേരകത്ത് ഉത്സവ എഴുന്നള്ളിപ്പ് കമ്മിറ്റികൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ആറ് പേർക്ക് പരിക്കേറ്റു. മുക്കുട്ട കണ്ടംകുളം ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിപ്പുകൾ നടത്തിയ രണ്ട് കമ്മിറ്റികള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘർഷത്തിൽ എത്തിയത്. വീടുകള്‍ക്കു നേരെയും നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്കു നേരെയും കല്ലേറുണ്ടായി. സി.പി.എം പ്രവർത്തകനായ പേരകത്ത് സുഷി (അമ്പിളി), ഭാര്യ സ്‌നേഹ, അയല്‍വാസി തയ്യില്‍ സുബീഷ്‍, ബി.ജെ.പി പ്രവർത്തകരായ പഷ്ണത്ത് പ്രബീഷ്, പട്ട്യാമ്പുള്ളി സനോജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സജി ഫ്രാൻസിസ്, തെക്കേപുരക്കൽ ശിവരാമൻ എന്നിവരുടെ കാറുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. താഴിശേരി സുഗതൻ, അയിനിപ്പുള്ളി ബാബു, വല്ലാശ്ശേരി രവീന്ദ്രന്‍, വല്ലാശ്ശേരി രാധാകൃഷ്ണന്‍ എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. ബി.ജെ.പി അനുഭാവികളുടെ തപസ്യയും സി.പി.എം അനുഭാവികളുടെ പടിക്കല്‍ കമ്മിറ്റിയും തമ്മിലാണ് എഴുന്നള്ളിപ്പുകള്‍ സമാപിക്കുന്ന സമയത്തെ ചൊല്ലി തർക്കമുണ്ടായത്. പ്രശ്നം പരിഹരിെച്ചങ്കിലും പിന്നീട് ഇരു വിഭാഗവും തമ്മിലുണ്ടായ വാക്ക് തർക്കം സംഘർഷത്തിലെത്തുകയായിരുന്നു. പ്രദേശത്ത് പൊലീസ് കാവൽ ശക്തമാക്കി. ഹസ്ത്യായൂര്‍വേദ പ്രചാരക് പുരസ്‌കാരം ഗുരുവായൂര്‍: ക്ഷേത്രം കീഴ്ശാന്തിയും ആനചികിത്സകനുമായ നാകേരി വാസുദേവന്‍ നമ്പൂതിരിക്ക് ഹസ്ത്യായൂര്‍വേദ പ്രചാരക് പുരസ്‌കാരം കൈമാറി. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടാണ് പുരസ്‌കാരം നല്‍കിയത്. ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി പൊന്നാട അണിയിച്ചു. സാഹിത്യകാരൻ മാടമ്പ് കുഞ്ഞുക്കുട്ടന്‍ മുഖ്യപ്രഭാഷണം നടത്തി. മുല്ലനേഴി സുബ്രഹ്മണ്യന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. എ.സി.പി പി.എ. ശിവദാസന്‍, ബാബു എം. പാലിശ്ശേരി, പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട്, വേങ്ങേരി രാമന്‍ നമ്പൂതിരി, കീഴേടം രാമന്‍ നമ്പൂതിരി, നാകേരി നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story