Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാംസ്​കാരിക നയം:...

സാംസ്​കാരിക നയം: യു.ഡി.എഫ്​ സർക്കാറി​െൻറ പാതയിൽ എൽ.ഡി.എഫും

text_fields
bookmark_border
തൃശൂർ: സർക്കാർ നൽകിയ ഫണ്ട് സാഹിത്യ അക്കാദമി പൂർണമായി ചെലവഴിച്ചില്ല. ലളിതകല, ഫോക്ലോർ അക്കാദമി പ്രവർത്തനങ്ങൾ നിർജീവം. ഇൗ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ സജീവമാക്കാനോ സാംസ്കാരിക വകുപ്പ് ശ്രമിക്കുന്നില്ല. സാംസ്കാരിക നയം രൂപവത്കരിക്കാനും വകുപ്പി​െൻറ പ്രവർത്തനങ്ങൾക്ക് ലക്ഷ്യബോധമുണ്ടാക്കാനും സർക്കാർ താൽപര്യം കാണിക്കുന്നുമില്ല. സാംസ്കാരിക നയമില്ലാതെ കാലാവധി പൂർത്തിയാക്കിയ യു.ഡി.എഫ് സർക്കാറി​െൻറ പാതയിലാണ് എൽ.ഡി.എഫ് സർക്കാറും. മൂന്ന് കോടിയോളം രൂപയാണ് സാഹിത്യ അക്കാദമിക്ക് സർക്കാർ അനുവദിച്ചത്. അക്കാദമി ചെലവഴിച്ചത് മൂന്നിലൊന്ന്. ശേഷിച്ചത് സർക്കാർ തിരിച്ച് പിടിച്ചു. ഒരു മടിയുമില്ലാതെ അക്കാദമി തിരിച്ചു കൊടുക്കുകയും ചെയ്തു. അനുവദച്ച ഫണ്ടിന് അനുസരിച്ച് പ്രവർത്തനങ്ങൾ സജീവമാക്കാൻ അക്കാദമിയുടെ ഭാഗത്തുനിന്ന് ശ്രമങ്ങൾ നടക്കുന്നില്ല. ലളിതകല അക്കാദമി സെക്രട്ടറി ചികിത്സാർഥം നീണ്ട ലീവിലാണ്. നേരത്തെ രാജി വെച്ച പ്രസിഡൻറിന് പകരം വൈസ് പ്രസിഡൻറിന് ചുമതല നൽകിയിരിക്കുകയാണ്. സെക്രട്ടറിയുടെ അഭാവം ലളിതകല അക്കാദമി പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഫോക്ലോർ അക്കാദമി പ്രവർത്തനങ്ങളും മന്ദഗതിയിലാണ്. സാംസ്കാരിക വകുപ്പി​െൻറ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ ഡോ. പ്രഭാകരൻ പഴശ്ശിയെ സാംസ്കാരിക മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചെങ്കിലും ഫലമുണ്ടായില്ല. സാംസ്കാരിക നയമില്ലാത്തതാണ് ഇൗ ഇഴച്ചിലുകൾക്ക് കാരണമെന്ന് സാംസ്കാരിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. നയം രൂപവത്കരിക്കുന്നതി​െൻറ ഭാഗമായി സാംസ്കാരിക കൗൺസിൽ രൂപവത്കരിക്കാൻ നേരത്തെ നീക്കം നടന്നിരുന്നു. വിവിധ അക്കാദമി ഭാരവാഹികളും തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളും അടങ്ങുന്നതാണ് കൗൺസിൽ. പക്ഷേ, ഇതി​െൻറ രൂപവത്കരണം പൂർണമായിട്ടില്ല. റാണി ജോർജാണ് സാംസ്കാരിക വകുപ്പ് സെക്രട്ടറി. ഇവർക്ക് ടൂറിസം വകുപ്പി​െൻറ അധിക ചുമതലയുമുണ്ട്. ഇൗ വകുപ്പി​െൻറ പ്രവർത്തനം താരതമ്യേന സജീവമാണ്. അതേസമയം, എ.കെ. ബാല​െൻറ ചുമതലയിലുള്ള മറ്റ് വകുപ്പുകളുടെ പ്രവർത്തനം സജീവമാണ്. മന്ത്രി സാംസ്കാരിക വകുപ്പിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്ന ആരോപണമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story