Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊക്കവിളക്ക്​...

പൊക്കവിളക്ക്​ സ്​ഥാപിച്ചു

text_fields
bookmark_border
മാള: പഞ്ചായത്തിലെ കാട്ടിക്കരക്കുന്നിൽ . ഇന്നസ​െൻറ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.എസ്. ശ്രീജിത്, പി.കെ. മോഹനൻ എന്നിവർ സംസാരിച്ചു. ഇന്നസ​െൻറ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 4.96 ലക്ഷം രൂപ െചലവഴിച്ചാണ് സോളാർ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. സോക്കർ ഫെസ്റ്റിന് ഒരുക്കം തുടങ്ങി മാള: പൂപ്പത്തി ഗ്രാമത്തി​െൻറ ഉത്സവമായ സോയുസ് സ്റ്റാർ സോക്കർ ഫെസ്റ്റിന് ഒരുക്കം തുടങ്ങി. അഖിലേന്ത്യ സെവൻസ് ഫുട്ബാൾ മത്സരങ്ങൾക്ക് ഏപ്രിലിൽ തുടക്കമാകും. കാൽപന്ത് കളിയോടൊപ്പം കാരുണ്യം എന്ന സന്ദേശം ഉയർത്തിയാണ് സോക്കർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫ്ലഡ് ലൈറ്റ് മൈതാനത്ത് രാത്രി നടക്കുന്ന മത്സരങ്ങൾക്ക് മുമ്പായി എല്ലാ ദിവസവും കല, കായിക, സാംസ്കാരിക മേളകൾ അരങ്ങേറും. ഉദ്ഘാടന ദിവസം മൈതാനത്ത് നടക്കുന്ന തിരുവാതിരക്കളി, തെയ്യം, വഞ്ചിപ്പാട്ട്, കാവടി, കളരി, കഥകളി രൂപം, നൃത്തനൃത്ത്യങ്ങൾ എന്നിവയിലായി ഇരുനൂറ്റമ്പതോളം കലാകാരന്മാർ അണിനിരക്കും. സംഘാടക സമിതി ഓഫിസ് ഇ.പി. രാജീവ് ഉദ്‌ഘാടനം ചെയ്തു. സി.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് കൂപ്പൺ വിതരണം ചെയ്തു. എം.വി. വിനോദ്, പി.എം. രാധാകൃഷ്ണൻ, പി.പി. രാജൻ, വിഷ്ണു നമ്പൂതിരി, വേണുഗോപാൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story