Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇനിയില്ല, കേരളത്തിൽ...

ഇനിയില്ല, കേരളത്തിൽ ആളില്ലാ ലെവൽക്രോസുകൾ

text_fields
bookmark_border
ഇനിയില്ല, കേരളത്തിൽ ആളില്ലാ ലെവൽക്രോസുകൾ പാലക്കാട്: കേരളത്തിൽ ഇനി ആളില്ലാ ലെവൽക്രോസുകൾ ഇല്ല. സംസ്ഥാനത്തെ അവസാനത്തെ ആളില്ലാ ലെവൽ ക്രോസായിരുന്ന പാലക്കാട് ഡിവിഷ​െൻറ ഭാഗമായ പാലക്കാട്–പൊള്ളാച്ചി പാതയിലെ കിണാവല്ലൂരിൽ ജീവനക്കാരനെ ഞായറാഴ്ച നിയമിച്ചു. ആളില്ലാ ലെവൽക്രോസുകൾ പൂർണമായി ഇല്ലാതാകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. രാജ്യത്തെ മൊത്തം ആളില്ലാ ലെവൽക്രോസുകൾ ഇല്ലാതാക്കുന്ന റെയിൽവേയുടെ നടപടിയിൽ നിർണായക ചുവടുവെപ്പാണ് കേരളത്തിലേതെന്ന് റെയിൽവേ അറിയിച്ചു. 2018 സെപ്റ്റംബറോടെ രാജ്യത്തെ മുഴുവൻ ആളില്ലാ ലെവൽക്രോസുകളിലും ജീവനക്കാരെ നിയമിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ആളില്ലാ ലെവൽക്രോസുകൾക്ക് സമാന്തരമായി ഇരുവശവും റെയിൽവേ ഭൂമിയിൽ റോഡ് നിർമിച്ച് ഏറ്റവും അടുത്ത് ജീവനക്കാരുള്ള ലെവൽ ക്രോസുകളിലേക്ക് വാഹനം തിരിച്ചുവിട്ടും ജീവനക്കാരെ നിയമിച്ചും അടിപ്പാത നിർമിച്ചുമാണ് ആളില്ലാ ലെവൽ ക്രോസുകൾ ഇല്ലാതാക്കിയത്. ചില സ്ഥലങ്ങളിൽ പകരം റോഡുകൾ നിർമിച്ചുനൽകി. റെയിൽവേ റിപ്പോർട്ട് പ്രകാരം അപകടങ്ങളിൽ 40 ശതമാനവും ആളില്ലാ ലെവൽക്രോസുകളിലാണ് നടക്കുന്നത്. ഭീമമായ ചെലവ് വരുന്ന പദ്ധതിയാണെങ്കിലും സുരക്ഷക്കാണ് റെയിൽവേ മുൻഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി. പാലക്കാട്, തിരുവന്തപുരം, മധുര ഡിവിഷനുകളിലായി കേരളത്തിൽ 1045 കി.മീ റെയിൽവേ റൂട്ടും 1711 കി.മീ റണ്ണിങ് ട്രാക്കുമാണുള്ളത്. സ്വന്തം ലേഖകൻ
Show Full Article
TAGS:LOCAL NEWS 
Next Story