Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഴിമുട്ടി പട്ടാളം റോഡ് ...

വഴിമുട്ടി പട്ടാളം റോഡ് വികസനം:

text_fields
bookmark_border
തൃശൂർ: പട്ടാളം റോഡ് വികസന ഫയൽ തപാൽവകുപ്പിൽ കുടുങ്ങിയിട്ട് ആറ് മാസമായിട്ടും നടപടിയായില്ല. കേന്ദ്രമന്ത്രിസഭയും തപാൽവകുപ്പി​െൻറ കേരള റീജനലും അംഗീകരിച്ചയച്ച പട്ടാളം റോഡ് വികസന ഫയലാണ് തിരുവനന്തപുരം പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫിസിൽ കുരുങ്ങിക്കിടക്കുന്നത്. ജില്ല തപാൽ വകുപ്പ് തിരിച്ചയച്ച ഫയലാണ് ഇനിയും തീരുമാനമെടുക്കാതെ പി.ജി.എം ഓഫിസിൽ വിശ്രമിക്കുന്നത്. 2014ൽ തുടങ്ങിയതാണ് പട്ടാളം റോഡ് വീതികൂട്ടുന്ന പ്രവൃത്തി. റോഡ് വികസനത്തിന് പോസ്റ്റ് ഒാഫിസ് വിട്ടുനൽകുമ്പോൾ പകരം ഭൂമിയും കെട്ടിടവും കോർപറേഷൻ കൈമാറണമെന്നാണ് വ്യവസ്ഥ. ഈ സൗകര്യങ്ങളെല്ലാം കോർപറേഷൻ തയാറാക്കി കേന്ദ്ര തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു. 2016സെപ്റ്റംബറിൽ തപാല്‍ വകുപ്പുമായി കോര്‍പറേഷന്‍ കരാര്‍ ഒപ്പുവെക്കുകയും ചെയ്തു. കെട്ടിടം പൊളിച്ചാലും പോസ്റ്റ്ഓഫിസ് സ്ഥലം കൈമാറിക്കിട്ടണമെങ്കില്‍ കേന്ദ്രമന്ത്രിസഭ തീരുമാനം വേണമെന്നതായിരുന്നു കോർപറേഷനെ അലട്ടിയിരുന്നത്. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്തും പിന്നീട് ഇടതുമുന്നണി ചുമതലയേറ്റപ്പോഴും കേന്ദ്രമന്ത്രിമാരെ കണ്ടിരുന്നു. 16.5 െസ ​െൻറ് സ്ഥലമാണ് പോസ്റ്റ് ഓഫിസിനുള്ളത്. അത്രയും സ്ഥലം പകരം കോര്‍പറേഷന്‍ പട്ടാളം റോഡരികില്‍തന്നെ പോസ്റ്റ് ഓഫിസിന് നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭ തീരുമാനം ധനകാര്യ വകുപ്പിന് എത്തിയതോടെ, ഭൂമി കൈമാറ്റത്തി​െൻറ രജിസ്ട്രേഷന് എത്ര സമയമെടുക്കുമെന്ന ചോദ്യവുമായി കഴിഞ്ഞ ജൂലൈയിൽ കേന്ദ്രധനകാര്യ മന്ത്രാലയം ചോദ്യവുമായെത്തിയിരുന്നു. രണ്ടുനാൾ മതിയെന്ന് മറുപടി അടുത്ത ദിവസം തന്നെ കോർപറേഷൻ നൽകി. ഇതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി, സംസ്ഥാന റീജനൽ പോസ്റ്റ്മാസ്റ്റർ ജനറൽ തിരുവനന്തപുരത്തെ കേന്ദ്ര തപാൽ വകുപ്പ് ചുമതലപ്പെടുത്തി. ഇവിടെയും നടപടികൾ പൂർത്തിയാക്കി കരാർ ഒപ്പുവെയ്ക്കുന്നതിന് നിർദേശിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ തിരുവനന്തപുരത്ത് നിന്നും തൃശൂർ തപാൽ പോസ്റ്റ്മാസ്റ്റർ ജനറലിന് ഫയൽ നൽകി. ധാരണാപത്രത്തിൽ കരാർ ഒപ്പുവെയ്ക്കാൻ മൂന്ന് മാസ കാലാവധിയെന്ന് രേഖപ്പെടുത്തിയിരുന്നതനുസരിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ സമയം കഴിഞ്ഞിരുന്നു. ഈ വാചകം ചൂണ്ടിക്കാട്ടിയാണ് സംശയദുരീകരണമെന്ന വാദവുമായി ജില്ല തപാൽവകുപ്പ് ഫയൽ തിരിച്ചയച്ചത്. എന്നാൽ, കോർപറേഷൻ നേരത്തെയുണ്ടാക്കിയ ധാരണയിൽനിന്ന് മാറ്റം വരുത്തിയിട്ടില്ലെന്നും, പോസ്റ്റോഫിസ് മാറുന്നതിന് നിർദേശിച്ചിരുന്നതെല്ലാം പൂർത്തിയാക്കി കാത്തിരിക്കുന്നുവെന്നും മറ്റൊരു കരാറിന് സജ്ജമല്ലെന്നുമായിരുന്നു കോർപറേഷൻ നിലപാട്. നിരന്തര ഇടപെടലി​െൻറ ഫലമായി ഇക്കഴിഞ്ഞ മേയിലാണ് പോസ്റ്റ് ഒാഫിസ് മാറ്റം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. എന്നാൽ ഫയൽ വൈകിപ്പിച്ചതും നടപടികളിലായിരുന്നതും തപാൽവകുപ്പായിരുന്നുവെന്നാണ് കോർപറേഷൻ വാദം. കരാർ മാറ്റി തയ്യാറാക്കുന്നുവെങ്കിൽ ഇപ്പോൾ മൂന്ന് വർഷത്തോളമെടുത്ത് പൂർത്തിയാക്കിയ പ്രക്രിയ ആവർത്തിച്ച് പൂർത്തീകരിക്കണം. അങ്ങനെയെങ്കിൽ ഇനിയും കാലതാമസം നേരിടും. പട്ടാളം റോഡിലെ കുപ്പിക്കഴുത്ത് പൊട്ടിയാൽ എം.ഒ.റോഡിലേയും ശക്തൻ നഗറിലേക്കുമുള്ള വാഹനങ്ങളുടെ തിരക്കൊഴിവാക്കാനാവും.
Show Full Article
TAGS:LOCAL NEWS 
Next Story