Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​്ശ്രീപത്മനാഭ...

​്ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ടിനിടെ ആന ഇടഞ്ഞു

text_fields
bookmark_border
്ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ടിനിടെ ആന ഇടഞ്ഞു തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ ആറാട്ടിനിടെ ആന ഇടഞ്ഞു. ആറാട്ട് ഘോഷയാത്രക്ക് അകമ്പടി സേവിച്ച പുതുപ്പള്ളി മഹാദേവനെന്ന ആനയാണ് ഇടഞ്ഞത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മഹാദേവനടക്കം ഒമ്പത് ആനകളെയാണ് ഇത്തവണ ഘോഷയാത്രക്കായി എത്തിച്ചത്. ഇതിൽ മഹാദേവനടക്കം മൂന്ന് ആനകൾ ഘോഷയാത്രയുടെ ഏറ്റവും പിന്നിലായിരുന്നു. ഘോ‍ഷയാത്ര ക്ഷേത്രത്തി​െൻറ പടിഞ്ഞാറേ നട കടക്കുമ്പോൾ 21 ആചാരവെടികൾ മുഴക്കുന്ന പതിവുണ്ട്. ആചാരവെടി പൊട്ടിക്കുന്നതിനിെടയാണ് മഹാദേവൻ വിരണ്ടത്. ആന ഭയന്ന് ജനക്കൂട്ടത്തിനിടയിലേക്ക് ഓടിയതോടെ ജനങ്ങൾ നാലുപാടും ചിതറി. തിരക്കിനിടയിൽ സ്ത്രീകളടക്കം പലർക്കും സാരമായി പരിക്കേറ്റു. തുടർന്ന് അര കിലോമീറ്ററോളം ഓടിയ ആന സ്വകാര്യ ഫാർമസി മെഡിക്കൽ സ്റ്റോറി​െൻറ കോമ്പൗണ്ടിലേക്ക് കയറി. ഇവിടത്തെ മതിലും ഗേറ്റും തകർത്ത് വീണ്ടും റോഡിലേക്കിറങ്ങി. ഇതിനിടെ പാപ്പാന്മാരും എലിഫൻറ് സ്ക്വാഡും ചേർന്ന് സാഹസികമായി തളക്കുകയായിരുന്നു. മഹാദേവൻ ഇടഞ്ഞതോടെ മറ്റുള്ള ആനകളും പരിഭ്രാന്തരായി. ഭക്തജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആറാട്ട് ഘോഷയാത്രിയിൽനിന്ന് ബാക്കിയുള്ള എട്ട് ആനകളെയും ഒഴിവാക്കാൻ പൊലീസ് നിർദേശം നൽകി. ഇതനുസരിച്ച് ആനപ്പുറത്തുണ്ടായിരുന്ന തിടമ്പ് താഴെയിറക്കി ക്ഷേത്ര പൂജാരിമാർ ആറാട്ട് കടവിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story