Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനാഥ മന്ദിരത്തിൽ...

അനാഥ മന്ദിരത്തിൽ കഴിയുന്ന വയോധികക്ക് ജീവനാംശം നൽകണമെന്ന് കലക്ടർ

text_fields
bookmark_border
വടക്കാഞ്ചേരി: അനാഥ മന്ദിരത്തിൽ കഴിയുന്ന വയോധികക്ക് ജീവനാംശം നൽകാൻ കലക്ടറുടെ ഉത്തരവ്. വിധവയായ വെങ്ങാനെല്ലൂർ വെള്ളിത്തിരി വീട്ടിൽ രാധമ്മയാണ് മകളുടെ ശാരീരിക പീഡനങ്ങൾക്കെതിരെ ചേലക്കര പൊലീസിൽ പരാതി നൽകിയത്. പേരക്കുട്ടി അടിച്ച് പല്ല് കൊഴിച്ചെന്നും പരാതിയിൽ പറയുന്നു. വെങ്ങാനെല്ലൂരുള്ള 'അമ്മ വീട്' അനാഥമന്ദിരത്തിലാണ് വയോധിക കഴിയുന്നത്. സംഭവമറിഞ്ഞ കേരള സീനിയർ സിറ്റിസൺസ് ഫോറം മുള്ളൂർക്കര യൂനിറ്റ് സെക്രട്ടറി എം.എൻ. സോദരൻ, മാതൃ പിതൃ സംരക്ഷണ നിയമ പ്രകാരം മകൾ മാലതിക്കെതിരെ മെയിൻറനൻസ് ട്രൈബ്യൂണലിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിമാസം 2000- രൂപ വീതം രാധമ്മക്ക് നൽകാൻ സബ് കലക്ടർ ഡോ. രേണു രാജ് ഉത്തരവിട്ടു. ഇതിനെതിരെ മകൾ ജില്ല കലക്ടർക്ക് അപ്പീൽ നൽകിയെങ്കിലും തള്ളി.
Show Full Article
TAGS:LOCAL NEWS 
Next Story