Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂരിൽ ആരംഭിക്കുന്ന...

തൃശൂരിൽ ആരംഭിക്കുന്ന സാംസ്ക്കാരിക സമുച്ചയത്തിന് വള്ളത്തോളി​െൻറ പേര്​ നൽകും ^ പിണറായി വിജയൻ

text_fields
bookmark_border
തൃശൂരിൽ ആരംഭിക്കുന്ന സാംസ്ക്കാരിക സമുച്ചയത്തിന് വള്ളത്തോളി​െൻറ പേര് നൽകും - പിണറായി വിജയൻ ചെറുതുരുത്തി: കേരളത്തി​െൻറ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ആരംഭിക്കുന്ന സാംസ്കാരിക സമുച്ചയത്തിന് വള്ളത്തോൾ നാരായണ മേനോ​െൻറ പേര് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്ന സംസ്ഥാന പുരസ്കാര സമർപ്പണവും നിള ദേശീയ നൃത്ത സംഗീതോത്സവത്തി​െൻറ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കലാമണ്ഡലത്തെ കൽപിത സർവകലാശാലയാക്കി മാറ്റിയത് എൽ.ഡി.എഫ് ഭരണകാലത്തായിരുന്നെന്നും, ഇക്കാര്യത്തിൽ ഒ.എൻ.വിയുടെ പങ്ക് വളരെ വലുതാണെന്നും പറഞ്ഞ മുഖ്യമന്ത്രി കലാമണ്ഡലത്തി​െൻറ വളർച്ചക്കും പുരോഗതിക്കും സർക്കാറി​െൻറ ഭാഗത്തു നിന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും കൂട്ടിച്ചേർത്തു. യു.ആർ. പ്രദീപ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. ബിജു എം.പി മുഖ്യപ്രഭാഷണം നടത്തി. മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണൻ, വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ, വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, ഭരണസമിതിയംഗങ്ങളായ എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, വാസന്തി മേനോൻ, കലാമണ്ഡലം പ്രഭാകരൻ, സംസ്ഥാന പുരസ്കാര ജേതാക്കളായ കലാമണ്ഡലം കെ.ജി. വാസുദേവൻ നായർ, അന്നമനട പരമേശ്വര മാരാർ, നിർമല പണിക്കർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story