Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

text_fields
bookmark_border
തൃശൂർ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ സർവിസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് . ലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വി.എം. മുഹമ്മദ് ഗസാലി മുഖ്യപ്രഭാഷണം നടത്തി. 'അറബി ഭാഷാ പഠനം ചരിത്രവും ദൗത്യവും' പഠന സെമിനാറിന് കെ.എ.ടി.എഫ് മുൻ സംസ്ഥാന പ്രസിഡൻറ് എ. മുഹമ്മദ് നേതൃത്വം നൽകി. ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ഇ.പി. കമറുദ്ദീൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് മുഹസിൻ പാടൂർ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അബ്ദുൽ ലത്തീഫ് സുല്ലമി, ഫാത്തിമബീ, എം.സഫിയ, പി.കെ. ഐഷാബി, വി.കെ.സീനത്ത് ബീവി, കെ.എസ്.റസിയ, പി.സഫിയ, രജിത, കെ.എ.ടി.എഫ് വനിതാ വിങ് ചെയർപേഴ്സൻ എം.കെ. സഫിയ, കെ.എച്ച്. ജുമൈല, കെ.എം.സി.സി പ്രതിനിധി കെ.കെ. ഹംസകുട്ടി, കെ.എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി എം.എ. ജാബിർ, കെ.എ. കബീർ, എം.എ. ഫൈസൽ, എം.ഇ.അബ്ദുൽ നാസർ, വി.എച്ച്. ഇസ്ഹാഖ്, ജില്ല ജനറൽ സെക്രട്ടറി എം.എ. സാദിഖ്, സി. അനസ് ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story