Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂങ്കുന്നം റെയില്‍വേ...

പൂങ്കുന്നം റെയില്‍വേ സ്​റ്റേഷന്‍ കെട്ടിട നിർമാണത്തിന്‌ തുടക്കം

text_fields
bookmark_border
തൃശൂര്‍: പൂങ്കുന്നം റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിന്‌ മന്ത്രി വി.എസ്‌.സുനില്‍കുമാറും സി.എന്‍.ജയദേവൻ എം.പിയും ചേര്‍ന്ന്‌ തറക്കല്ലിട്ടു. നിലവിലുള്ള സ്റ്റേഷന്‍ കെട്ടിടത്തിന്‌ പിന്നില്‍ 1.25 കോടി െചലവാക്കിയാണ്‌ മൂന്ന്‌ നില കെട്ടിടം പണിയുന്നത്‌. ഇരുവരുടേയും ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വീതവും റെയിൽവേയുടെ 25 ലക്ഷവുമടക്കം ഒന്നേകാൽ കോടിയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. തൃശൂരിനും പൂങ്കുന്നം അടക്കം റെയിൽവേ സ്റ്റേഷനുകൾക്കും അർഹമായ പരിഗണന നൽകുന്നതിൽ റെയിൽവേ അധികൃതർ പലപ്പോഴും വിമുഖത കാണിക്കുന്നതായി എം.പി വ്യക്തമാക്കി. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ് മേരി തോമസ്‌, ഡെപ്യൂട്ടി മേയര്‍ ബീന മുരളി, കൗണ്‍സിലര്‍മാരായ പൂർണിമ സുരേഷ്‌, വി. രാവുണ്ണി, മുന്‍മേയര്‍ കെ. രാധാകൃഷ്‌ണന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ എം. വിജയന്‍ എന്നിവർ സംസാരിച്ചു. റെയില്‍വേ അഡീഷനല്‍ ജനറല്‍ മാനേജര്‍ കെ.എസ്‌. ജെയിന്‍ സ്വാഗതവും തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഡയറക്‌ടര്‍ കെ. മുരളീധരന്‍ ബാഷ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story