Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ വാർഷികാഘോഷം

സ്കൂൾ വാർഷികാഘോഷം

text_fields
bookmark_border
ചെന്ത്രാപ്പിന്നി: ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഇ.എസ്. സലിം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ബി.ജി. വിഷ്ണു മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ ഗീത മോഹൻദാസ്, ഷെറീന ഹംസ, പ്രധാനാധ്യാപകൻ പി.വി. റഫീഖ്, പി.കെ. ഹംസ, ഐ.ബി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഊട്ടുപുര ശിലാസ്ഥാപനവും നടന്നു. പെരിഞ്ഞനം: വെസ്റ്റ് എസ്.എൻ സ്മാരക യു.പി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. സുധീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സായിദ മുത്തുക്കോയ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി.കെ. ഗിരിജ, പഞ്ചായത്തംഗങ്ങളായ സിന്ധു ഉണ്ണി, ബിന്ദു ലോഹിതാക്ഷൻ, സ്മിത ഷാജി, ടി.വി. വിനോദ് എന്നിവർ സംസാരിച്ചു. പെരിഞ്ഞനം അയ്യപ്പൻ മെമ്മോറിയൽ എൽ.പി പഞ്ചായത്തംഗം റീജ ദേവദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.എസ്. രാജീവ് അധ്യക്ഷത വഹിച്ചു. മതിലകം ബി.പി.ഒ ടി.എസ്. സജീവൻ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക എൻ.വി. ജ്യോതി, ടി.പി. രഘുനാഥ്, എം.കെ. സത്യനാഥൻ, കെ.കെ. ബാബുരാജ്, വൃന്ദ പ്രേംദാസ്, സി.പി. ഉല്ലാസ്, ആൻസി ചാക്കോ എന്നിവർ സംസാരിച്ചു. വാർഷിക സമ്മേളനം ചെന്ത്രാപ്പിന്നി: ചാമക്കാല സുന്നി മുസ്ലിം ജമാഅത്ത് കമ്മിറ്റി അസ്മാഉൽ ഹുസ്ന റാത്തീബ് മജ്ലിസ് വാർഷിക സമ്മേളനം നടത്തി. അസ്മാഉൽ ഹുസ്ന റാത്തീബിന് അബ്ദുസ്സമദ് സഖാഫി നേതൃത്വം നൽകി. ബുർദ മജ്ലിസിന് ഹാഫിള് സാദിഖലി അൽ ഫാളിലി നേതൃത്വം നൽകി. സയ്യിദ് സൈനുദ്ദീൻ സഖാഫി അൽ ബുഖാരി ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. ശാക്കിർ ബാഖവി മമ്പാട് മുഖ്യപ്രഭാഷണം നടത്തി. പി.പി. ജഅ്ഫർ കോയ തങ്ങൾ ഇടുക്കി ദുആക്ക് നേതൃത്വം നൽകി. സനദ്ദാന സമ്മേളനം കയ്പമംഗലം: കൊപ്രക്കളം ബുസ്താനുൽ ഉലൂമിൽ തഹ്ഫീളുൽ ഖുർആൻ സനദ്ദാന സമ്മേളനം നടത്തി. അഹമ്മദ് അനസ് മൗലവി ഉദ്ഘാടനം ചെയ്തു. പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ ഉപഹാര സമർപ്പണം നടത്തി. പി.കെ. മുഹമ്മദ് മദനി സനദ് ദാനം നിർവഹിച്ചു. ത്വാഹിർ ഹസനി, ഉസ്മാൻ ബുസ്താനി, ബാദുഷ ബാഖവി, കബീർ ബുസ്താനി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story