Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശുചിമുറി...

ശുചിമുറി വൃത്തിയാക്കിയില്ലെന്ന്​; ചാവക്കാട് സബ് ജയിലിൽ തടവുകാരന് മർദനം

text_fields
bookmark_border
ചാവക്കാട്: സബ് ജയിലിൽ ശുചിമുറി വൃത്തിയാക്കിയില്ലെന്നാരോപിച്ച് തടവുകാരന് സഹതടവുകാരുടെ മർദനം. പാവറട്ടി തൊയക്കാവ് മാഞ്ചിറമ്പത്ത് സുമേഷിനാണ് (39)മർദനമേറ്റത്. മൂക്കിന് പരിക്കേറ്റ ഇയാളെ ജയില്‍ സൂപ്രണ്ടി​െൻറ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ജയിലിനകത്തുള്ള ശുചിമുറി ഉപയോഗിച്ച സുമേഷ് വേണ്ടവിധം വൃത്തിയാക്കിയില്ലെന്നാരോപിച്ച് ആലപ്പുഴ നടുവട്ടം ചക്കാലകിഴക്കേത്ത് സന്ദീപ് എന്ന സന്തോഷ് (40), വേലൂര്‍ തയ്യൂര്‍ സാജന്‍ (28), ചേലക്കര പുതുവീട്ടിൽ അബ്ദുൽ റഹീം (27) എന്നിവർ മർദിക്കുകയായിരുന്നു. നാലുപേരും ഒരു സെല്ലിലാണ് കഴിയുന്നത്. സ്ത്രീ പീഡനക്കേസില്‍ പ്രതിയായ സുമേഷ് പിടികിട്ടാപ്പുള്ളിയായി വിദേശത്തേക്കു കടന്ന ശേഷം നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. അബ്ദുൽ റഹീം വാഹനമോഷണക്കേസിലും സന്ദീപ് വഞ്ചനക്കേസിലും സാജന്‍ കഞ്ചാവുകേസിലുംപെട്ടാണ് ജയിലില്‍ കഴിയുന്നത്. താലൂക്ക് ആശുപത്രിയിലെ ചികിത്സക്കു ശേഷം രാത്രി സുമേഷിനെ ജയിലില്‍ തിരിച്ചെത്തിച്ചു. ജയില്‍ സൂപ്രണ്ട് തോമസി​െൻറ പരാതിയില്‍ ചാവക്കാട് പൊലീസ് മൂന്നു പേര്‍ക്കുമെതിരെ കേസെടുത്തു. സംഭവം ജയില്‍ സൂപ്രണ്ട് ജയില്‍ ഡി.ജി.പി.ക്ക് റിപ്പോര്‍ട്ട് ചെയ്തു. പ്രതികളായ മൂന്ന് തടവുകാരെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.
Show Full Article
TAGS:LOCAL NEWS 
Next Story