Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷേമ പെൻഷൻ...

ക്ഷേമ പെൻഷൻ വിതരണത്തിന്​ 274.86 കോടി

text_fields
bookmark_border
കെ.ടി. വിബീഷ് കോഴിക്കോട്: വിവിധ ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ വിതരണത്തിന് സർക്കാർ 274,86,11,856 രൂപ അനുവദിച്ചു. ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പെൻഷൻ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്. ജ്വല്ലറി വർക്കേഴ്സ്, ബാർബർ ബ്യൂട്ടീഷ്യൻസ്, െഹഡ്ലോഡ് വർക്കേഴ്സ്, അലക്കുതൊഴിലാളി, മത്സ്യത്തൊഴിലാളി, കൈത്തറി, ചെറുകിട തോട്ടം െതാഴിലാളി, ക്ഷീരം, മുള കാട്ടുവള്ളി, തയ്യൽ, അസംഘടിത തൊഴിലാളി, കയർ, കശുവണ്ടി, കൃഷി, ഖാദി, ബീഡി, വ്യാപാരി എന്നീ ക്ഷേമബോർഡുകൾക്കുള്ള പെൻഷൻ തുകയാണ് അനുവദിച്ചത്. ക്ഷേമനിധി ബോർഡുകൾ പെൻഷൻ തുക ലഭിക്കാൻ ബന്ധപ്പെട്ട ഭരണവകുപ്പ് മുഖേനെ ധനകാര്യവകുപ്പിൽ നിർേദശം സമർപ്പിക്കണമെന്നും ആധാർ നമ്പർ സീഡ് ചെയ്തവർക്ക് മാത്രമായി പെൻഷൻ വിതരണം നിജപ്പെടുത്തണമെന്നും ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, ഇളവ് അനുവദിച്ചവർക്ക് പരിഗണന ലഭിക്കും. ഇൗ മേഖലകളിലെ 6,70,691 പെൻഷനർമാരിൽ 6,32,767 പേർ മാത്രമാണ് ആധാർ സീഡ് ചെയ്തത്. പെൻഷൻ തുകക്കായി ഭരണ വകുപ്പിൽ നൽകുന്ന നിർദേശത്തിൽ ആധാർ സീഡ് ചെയ്ത ഗുണഭോക്താക്കളുെട (സേവന സോഫ്റ്റ്വെയർ പ്രകാരമുള്ള) എണ്ണവും ക്ഷേമബോർഡുകൾ സംഘടിപ്പിച്ച അദാലത്തിൽ ആധാർ സമർപ്പിക്കുന്നതിൽനിന്ന് ഇളവ് അനുവദിച്ച ഗുണഭോക്താക്കളുടെ എണ്ണവും വ്യക്തമായി രേഖപ്പെടുത്തണം. ആവശ്യത്തിലധികം തുക അലോട്ട്മ​െൻറായി വാങ്ങിയാൽ അത് ബന്ധപ്പെട്ട ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറുടെ വ്യക്തിപരമായ ബാധ്യതയാവുമെന്നും നാലുമാസത്തെ പെൻഷനല്ലാതെ കുടിശ്ശിക, മറ്റ് ആനുകൂല്യങ്ങൾ എന്നിവക്ക് തുക വിനിയോഗിക്കരുതെന്നും 15 ദിവസത്തിനകം വിതരണം പൂർത്തിയാക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story