Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രാക്കിൽ പഴയ...

ട്രാക്കിൽ പഴയ പാളത്തി​െൻറ കഷണം ​െവച്ച് തീവണ്ടി അട്ടിമറിക്ക്​ ശ്രമം

text_fields
bookmark_border
കായംകുളം: റെയിൽവേ ട്രാക്കിൽ പഴയ പാളത്തി​െൻറ കഷണം കുറുകെെവച്ച് തീവണ്ടി അട്ടിമറിക്കാൻ ശ്രമം. കെ.പി റോഡിലെ റെയിൽവേ മേൽപാലത്തിന് സമീപം സിഗ്നലിനോട് ചേർന്നുള്ള ട്രാക്കിലാണ് സംഭവം. ശനിയാഴ്ച പുലർച്ചയാണ് 80 കിലോയോളം ഭാരമുള്ള പഴയ പാളത്തി​െൻറ കഷണം കണ്ടെത്തിയത്. പാളം പരിശോധിക്കുന്നതിനിടെ റെയിൽവേ കീമാനാണ് അപകടകരമായ നിലയിൽ പഴയ പാളത്തി​െൻറ കഷണം െവച്ചിരിക്കുന്നത് കണ്ടത്. വിവരം സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ആർ.പി.എഫ് സി.െഎ അനിൽകുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇവരുടെ സുരക്ഷ നിർദേശം ലഭിച്ചതിന് ശേഷമാണ് പിന്നീട് തീവണ്ടികൾ ട്രാക്കിലൂടെ കടത്തിവിട്ടത്. അസി. കമീഷണർ ടി.എസ്. ഗോപകുമാറി​െൻറ നേതൃത്വത്തിലുള്ള സംഘവും ഇൻറലിജൻറ്സ് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലെത്തത്തി പരിശോധന നടത്തി. സംഭവ സ്ഥലത്തുനിന്ന് മണംപിടിച്ച നായ 500 മീറ്റർ അകലെയുള്ള കള്ളുഷാപ്പിന് സമീപം എത്തി നിൽക്കുകയായിരുന്നു. പിന്നീട് ലോക്കൽ പൊലീസി​െൻറ സഹകരണത്തോടെ ഷാപ്പിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. റെയിൽവേ ട്രാക്കിൽ സാമഗ്രികൾ െവക്കുന്ന സംഭവം ആവർത്തിക്കുന്ന സാഹചര്യത്തിൽ ഗൗരവ അന്വേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്. ഒരാഴ്ച മുമ്പ് കാക്കനാട് വലിയതറ ലെവൽക്രോസിന് സമീപം ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വാഗൺ കുത്തിത്തുറന്ന് വാരിയെടുത്ത കേബിളുകൾ അടക്കമുള്ളവ ട്രാക്കിൽ നിരത്തിയിരുന്നു. ചെമ്പ് കേബിളുകൾ, ഫൈബർ ഹാൻഡിലികൾ എന്നിവയാണ് നിരത്തിയത്. മോഷണശ്രമമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ട് മാസം മുമ്പ് സിഗ്നൽ ബോക്സ് പാളത്തിൽ െവച്ച സംഭവം നടന്നിരുന്നു. ഇതി​െൻറ അന്വേഷണവും എങ്ങുമെത്തിയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story