Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

​െഎ.സി.​െഎ.സി.​െഎ–വിഡിയോകോൺ വായ്​പ: സി.ബി.​െഎ അന്വേഷണം തുടങ്ങി

text_fields
bookmark_border
ന്യൂഡൽഹി: െഎ.സി.െഎ.സി.െഎ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ചന്ദ െകാച്ചാറി​െൻറ ഭർത്താവ് ദീപക് െകാച്ചാറും വിഡിയോകോൺ ഗ്രൂപ് ചെയർമാൻ വേണുഗോപാൽ ധൂതുമായുള്ള അവിഹിത ഇടപാടിനെ കുറിച്ച് സി.ബി.െഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വിഡിയോകോണിന് 2012 ൽ െഎ.സി.െഎ.സി.െഎ ബാങ്ക് 3250 കോടി രൂപ വായ്പ അനുവദിച്ചതിന് പിന്നാലെ ദീപക് കൊച്ചാറി​െൻറ കീഴിലുള്ള കമ്പനിക്ക് വേണുഗോപാൽ ധൂത് കോടികൾ നൽകിയതുമായി ബന്ധപ്പെട്ട ആക്ഷേപമാണ് അന്വേഷിക്കുന്നത്. ദീപക് കൊച്ചാറും രണ്ട് ബന്ധുക്കളും ചേർന്ന് വേണുഗോപാൽ ധൂത് തുടങ്ങിയ ന്യൂപവർ റിന്യുവബിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 2010 ൽ 64 കോടി രൂപ നൽകിയിരുന്നു. വായ്പ ലഭിച്ച് ആറ് മാസം കഴിഞ്ഞയുടൻ ഒമ്പത് ലക്ഷം രൂപക്ക് ദീപക് കൊച്ചാറി​െൻറ ഉടമസ്ഥതയിലുള്ള ട്രസ്റ്റിന് കമ്പനിയുടെ ഉടമസ്ഥതാവകാശം വേണുഗോപാൽ കൈമാറിയെന്നും 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തിരുന്നു. സി.ബി.െഎയുടെ പ്രാഥമിക അന്വേഷണത്തിൽ ചന്ദ കൊച്ചാറി​െൻറയോ മറ്റ് ബാങ്ക് ഉദ്യോഗസ്ഥരുടെയോ വിവരമില്ലെന്നാണ് സൂചന. പേര് അറിയാത്ത ബാങ്ക് ഉദ്യോഗസ്ഥർ എന്ന് പറയുന്നുണ്ട്. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ മാത്രം അടുത്ത ഘട്ടത്തിലേക്ക് കടക്കാമെന്ന നിലപാടിലാണ് അന്വേഷണ ഏജൻസി.
Show Full Article
TAGS:LOCAL NEWS 
Next Story