Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅങ്കണം സ്മൃതികേന്ദ്രം...

അങ്കണം സ്മൃതികേന്ദ്രം സജ്ജമായി

text_fields
bookmark_border
തൃശൂർ: ഒന്നും എഴുതാതെ സാഹിത്യ-സാംസ്കാരിക മേഖലയിൽ നിറഞ്ഞു നിൽക്കുകയും, യുവ എഴുത്തുകാർക്ക് വളരാൻ പ്രചോദനമാവുകയും ചെയ്ത അങ്കണം സാംസ്കാരിക വേദി മുൻ െചയർമാൻ ഷംസുദീന് സ്മരണയൊരുക്കി സഹപ്രവർത്തകർ. പൂത്തോളിൽ ഷംസുദീ​െൻറ വീട് അങ്കണം സ്മൃതി കേന്ദ്രമായി ഷംസുദീന് സ്മരണയാക്കി. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ സ്മൃതികേന്ദ്രത്തി​െൻറ ഉദ്ഘാടനം നിർവഹിച്ചു. ഡോ.പി.വി. കൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു. ഷംസുദീ​െൻറ വസ്ത്രങ്ങൾ സഹധർമിണി ഡോ.പി.സരസ്വതി ജീവകാരുണ്യ സംഘടനയായ സൊലസ് സാരഥി ഷീബ അമീറിന് കൈമാറി. നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്, മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ, പ്രഫ.കെ.പി.ശങ്കരൻ, എൻ.ശ്രീകുമാർ, സി.എ.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഷംസുദീൻ സ്മൃതി കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ ജൂൈലയിൽ 50,000 രൂപയുടെ സാഹിത്യ അവാർഡ് സമ്മാനിക്കും. കഴിഞ്ഞ അമ്പത് വർഷത്തിൽ പ്രസിദ്ധീകരിച്ച മികച്ച കൃതിക്കാണ് പുരസ്കാരം. വിദ്യാർഥികൾക്കായി കാമ്പസ് പുരസ്കാരവും, 40 വയസ്സിൽ താഴെയുള്ളവർക്കായി 15,000 രൂപയുടെ സാഹിത്യ അവാർഡും സമ്മാനിക്കുമെന്ന് സ്മൃതികേന്ദ്രം പ്രവർത്തകർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story