Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂരങ്ങൾ കൊടിയിറങ്ങി

പൂരങ്ങൾ കൊടിയിറങ്ങി

text_fields
bookmark_border
ചേർപ്പ്: പിഷാരിക്കൽ ഭഗവതി ഊരകം ക്ഷേത്രത്തിൽ എത്തിയതിനെ തുടർന്ന് പെരുവനത്ത് നടക്കുന്ന പകൽ പൂരത്തിൽ പങ്കെടുക്കുന്നതിന് അമ്മ തിരുവടിയുമൊന്നിച്ച് യാത്രയായി. പിഷാരിക്കൽ ഭഗവതിക്ക് ഉപചാരം ചൊല്ലി അമ്മ തിരുവടിയും വലതു വശത്ത് ചാത്തക്കുടം തിരുവുള്ളക്കാവ് ശാസ്ത്താക്കൻമാർ ഒരാനപ്പുറത്തും ഇടതു വശത്ത് പിഷാരിക്കൽ ഭഗവതിയും കൂടി എഴുന്നള്ളി. മേളത്തിന് ശേഷം സ്വക്ഷേത്രത്തിലേക്ക് മടങ്ങിയ അമ്മ തിരുവടി ക്ഷേത്രത്തിൽ താൽകാലികമായി ഉയർത്തിയ കൊടിമരം എഴുന്നള്ളിച്ച ആന പിഴുതെടുത്ത് ക്ഷേത്രത്തി​െൻറ തെക്കുപടിഞ്ഞാറു ഭാഗത്ത് കൊണ്ടു ചെന്നിട്ടതോടെ ഊരകത്ത് അമ്മ തിരുവടി പൂരം സമാപിച്ചു. ചേർപ്പ് ഭഗവതി പെരുവനം മഹാദേവ ക്ഷേത്രത്തിലെത്തി ക്ഷേത്രം വലംവെച്ച് തൊടുകുളത്തിനു സമീപം നിന്നാരംഭിച്ച മേളത്തോടു കൂടി സ്വക്ഷേത്രത്തിൽ തിരിച്ചെത്തി. ക്ഷേത്രത്തിലെ കൊടിമരം പിഴുതെടുത്തതോടെ ചേർപ്പ് ഭഗവതിയുടെ പൂരം സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story