Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആറുമാസം; തട്ടിയത്​ 500 ...

ആറുമാസം; തട്ടിയത്​ 500 കോടി

text_fields
bookmark_border
തൃശൂര്‍: വലിയ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കബളിപ്പിക്കുന്ന സംഭവങ്ങള്‍ ജില്ലയിൽ പെരുകുന്നു. ചിട്ടി ഉൾപ്പെടെയുള്ള തട്ടിപ്പുകൾക്ക് പണ്ടേ പേരുകേട്ട ജില്ലയിൽ ൈവവിധ്യമാർന്ന തട്ടിപ്പുകളാണ് അരങ്ങേറുന്നത്. ആറുമാസത്തിനിടെ ജില്ലയിൽ 500 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസി​െൻറ വിലയിരുത്തൽ. തൃശൂര്‍ റൂറല്‍ െപാലീസ് പരിധിയില്‍ മാത്രം 239 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടന്നു. അത്രതന്നെ സിറ്റി പരിധിയിലുമുണ്ടായി. റിയല്‍ എസ്റ്റേറ്റ്, പണം ഇരട്ടിപ്പിക്കല്‍, ചിട്ടി ഇടപാട്, സ്വർണ സമ്പാദ്യം തുടങ്ങിയ നിക്ഷേപ പദ്ധതികൾ വഴിയാണ് കൂടുതൽ പണം തട്ടിയത്. റൂറൽ പരിധിയിൽ ഇൗ കാലയളവിൽ 18,000 പേര്‍ തട്ടിപ്പിനിരയായി. വ്യക്തികളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകെളച്ചൊല്ലി ലഭിച്ച പരാതി കാൽ ലക്ഷം വരും. ആരോഗ്യപദ്ധതി, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളിലായി 15,000ത്തോളം പേര്‍ തട്ടിപ്പിനിരയായ ഫിനോമിനല്‍ ആണ് ഏറ്റവും ഒടുവിലത്തെ അനുഭവം. മുംബൈ ആസ്ഥാനമായി രണ്ടര പതിറ്റാണ് മുമ്പ് തുടങ്ങിയ സ്ഥാപനത്തി​െൻറ മറവിലാണ് കോടികൾ കൊയ്തത്. ഫിനോമിനൽ ഇടപാടുകാർക്ക് 200 കോടി നഷ്ടമായെന്നാണ് തൃശൂര്‍ റൂറല്‍ എസ്.പി യതീഷ് ചന്ദ്ര പറയുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് സ്വര്‍ണ സമ്പാദ്യ പദ്ധതിയുടെ പേരില്‍ സ്വരൂപിച്ച മൂന്ന് കോടിയോളം രൂപയുമായി ചാലക്കുടിയിലെ ജ്വല്ലറി ഉടമ മുങ്ങിയത്. ഒരു പ്രമുഖ ജ്വല്ലറിയുടെ േപര് അനുകരിച്ചാണ് തട്ടിപ്പുകാർ നിക്ഷേപം വാങ്ങിയത്. ചാലക്കുടിയിൽതന്നെ വ്യാജ സ്‌കൂളി​െൻറ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയത് കഴിഞ്ഞ മേയിലാണ്. ഫിനോമിനൽ തട്ടിപ്പ് നടന്ന അതേ ഘട്ടത്തിലാണ് കൊടുങ്ങല്ലൂരിൽ പറവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 'തത്വമസി' കമ്പനി ചിട്ടിതട്ടിപ്പ് നടത്തിയത്. 11 കോടിയുടെ തട്ടിപ്പെന്നാണ് കേസെങ്കിലും 25 കോടിയെങ്കിലും നഷ്ടപ്പെെട്ടന്നാണ് പൊലീസ് നിഗമനം. 2,000ത്തിലധികം നിക്ഷേപകരാണ് തത്വമസിക്കെതിരെ പരാതിയുമായി എത്തിയത്. സ്തീകളെ രംഗത്ത് ഇറക്കിയായിരുന്നു പണപ്പിരിവ്. മതിലകം, കൊടുങ്ങല്ലൂർ, നാട്ടിക, എടതിരിഞ്ഞി, കാട്ടൂർ എന്നീ ശാഖകളിലെ നിക്ഷേപകരാണ് തട്ടിപ്പിനിരയായത്. ഈ വർഷം മാർച്ചിലാണ് വടക്കഞ്ചേരിയിൽ എസ്.ജി അഗ്രോ ഫാം ലിമിറ്റഡ് എന്ന പേരിൽ നിക്ഷേപം സ്വീകരിച്ച് ഒന്നര കോടിയോളം തട്ടിയത്. അഞ്ചുവര്‍ഷത്തെ കാലാവധിയില്‍ ചെറു നിക്ഷേപങ്ങള്‍ പലിശ സഹിതം തിരിച്ച് കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. കാലാവധി കഴിഞ്ഞിട്ടും പണം കിട്ടാതായപ്പോൾ പരാതി നൽകിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. മത്സ്യവും ലോട്ടറിയും വിറ്റ് അഷ്ടിക്ക് വക തേടുന്നവരും കൂലിപ്പണിക്കാരുമാണ് പണം പോയവരിൽ അധികവും. ചേര്‍പ്പിലെ ട്രേഡ് ലിങ്ക് നിക്ഷേപ തട്ടിപ്പില്‍ 28 കോടിയാണ് നഷ്ടമായത്. 1,048 പരാതികളിലായി 141 കേസാണ് രജിസ്റ്റര്‍ ചെയ്തത്. ഇടക്കാലത്ത് ജില്ലയിൽനിന്ന് പടികടത്തിയ മണിചെയിൻ സംഘങ്ങളും പതുക്കെ തല പൊക്കുന്നുണ്ട്. ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് നിക്ഷേപ മേഖലയില്‍ തട്ടിപ്പ് നടത്തുന്നവര്‍ അമിത ലാഭമെന്ന പ്രചാരണത്തില്‍ മറ്റൊന്നും പരിശോധിക്കാതെ പണം മുടക്കുന്നതാണ് തട്ടിപ്പ് വ്യാപകമാകാന്‍ കാരണം. നിക്ഷേപം സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തി ജാഗ്രതയോടെ ഇടപാടുകൾ നടത്തണമെന്ന് എസ്.പി യതീശ് ചന്ദ്ര അറിയിച്ചു. വിവിധ തരത്തിലുള്ള തട്ടിപ്പുകൾ സജീവമാണ്. നിരവധി പരാതികളാണ് ലഭിക്കുന്നത്. ലഭിച്ച പരാതികളിലെല്ലാം പൊലീസി​െൻറ അന്വേഷണം ശക്തമാണ്. സ്വയം ജാഗ്രത പാലിക്കുകയാണ് ഇതിൽ പ്രധാനമെന്നും എസ്.പി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story