Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാതൃപൂജ നടത്തി

മാതൃപൂജ നടത്തി

text_fields
bookmark_border
കൊടകര: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കൊടകര സരസ്വതി വിദ്യാനികേതനില്‍ മാതൃപൂജ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ വിദ്യാര്‍ഥികളും അമ്മമാരും പങ്കെടുത്ത മാതൃപൂജക്ക് ശബരിമല മുന്‍ മാളികപ്പുറം മേല്‍ശാന്തി ആചാര്യന്‍ ജയരാജ് പോറ്റി, മുന്‍ ഗുരുവായൂര്‍, ശബരിമല മേല്‍ശാന്തി ഏഴിക്കോട് ശശി നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി. സി. സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. വിദ്യാലയസമിതി പ്രസിഡൻറ് ടി. എം. കൃഷ്ണന്‍കുട്ടി , ക്ഷേത്ര സംരക്ഷണ സമിതിയുടെ മാതൃസമിതി സംസ്ഥാന അധ്യക്ഷ വി. ടി. രമ , പഞ്ചായത്തംഗം ടി. വി. പ്രജിത്ത്, വിദ്യാലയസമിതി സെക്രട്ടറി തിലകന്‍ അയ്യഞ്ചിറ, ട്രസ്റ്റ് ഡയറക്ടര്‍ എന്‍. പി. ശിവന്‍, ട്രസ്റ്റ് ട്രഷറര്‍ കെ. എസ്. സുഗേഷ്, ക്ഷേമസമിതി പ്രസിഡൻറ് പി. എ. സജി , മാതൃസമിതി പ്രസിഡൻറ് സുമ ഷാജി, വിദ്യാലയ മാനേജര്‍ ടി. കെ. സതീഷ്, പ്രിന്‍സിപ്പൽ പി. ജി. ദിലീപ്, വൈസ് പ്രിന്‍സിപ്പൽ സീമ ജി. മേനോന്‍,പി. ഗീത എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story