Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല സ്​പോർട്​സ്​...

ജില്ല സ്​പോർട്​സ്​ കൗൺസിൽ പ്രസിഡൻറായി കോൺഗ്രസ്​ നേതാവ്​; സി.പി.എമ്മിൽ അസ്വസ്​ഥത

text_fields
bookmark_border
തൃശൂർ: ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ ഡി.സി.സി ജനറൽ സെക്രട്ടറിയെ പ്രസിഡൻറ് സ്ഥാനത്ത് നിലനിർത്തിയതിനെച്ചൊല്ലി സി.പി.എമ്മിൽ അസ്വസ്ഥത. യു.ഡി.എഫ് സർക്കാറി​െൻറ കാലത്താണ് ഡി.സി.സി ജനറൽ സെക്രട്ടറി വിൻസ​െൻറ് കാട്ടൂക്കാരനെ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറായി നിയമിച്ചത്. അതിന് മുമ്പ് ഇടത് സർക്കാറി​െൻറ കാലത്ത് പ്രമുഖ കായിക സംഘാടകനായ ഇഗ്നി മാത്യു ആയിരുന്നു പ്രസിഡൻറ്. വിവിധ കായിക സംഘടനകളുടെ ഭാരവാഹികളായ മുൻ എം.എൽ.എ ബാബു പാലിശേരി, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി, ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് കെ.എം. ലെനിൻ തുടങ്ങിയ സജീവ സി.പി.എം നേതാക്കളിലാരെയെങ്കിലുമാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇവരാരെയും കമ്മിറ്റിയിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല. കായിക മന്ത്രിയുടെ ജില്ലയിൽ അദ്ദേഹത്തി​െൻറ അറിവോടെ സ്പോർട്സ് കൗൺസിൽ ഭാരവാഹികളുടെ പട്ടിക തയാറാക്കുേമ്പാൾ കോൺഗ്രസ് നേതാവിനെ നിലനിർത്തുന്നതി​െൻറ ന്യായമാണ് പ്രവർത്തകർ ചോദ്യം ചെയ്യുന്നത്. കർഷകസംഘം നേതാവും സി.പി.എം പുഴക്കൽ ഏരിയ സെക്രട്ടറിയുമായ എ.എസ്. കുട്ടിയെ കൗൺസിലിൽ അംഗമാക്കിയിട്ടുണ്ട്. പാർട്ടിയുടെയോ വർഗ-ബഹുജന സംഘടനകളുടെയോ ചുമതല വഹിക്കുന്നവർ മറ്റു സംഘടനകളുടെ പദവികൾ വഹിക്കരുതെന്ന നിർദേശം നിലനിൽക്കുേമ്പാഴാണ് ഏരിയ സെക്രട്ടറിെയ സ്പോർട്സ് കൗൺസിലിൽ ഉൾപ്പെടുത്തിയത്. പഞ്ചഗുസ്തി അസോസിയേഷൻ, ജൂഡോ, ഗുസ്തി തുടങ്ങി നിരവധി അസോസിയേഷനുകളുടെ ഭാരവാഹിയാണ് ബാബു പാലിശേരി. ടെന്നിക്കോയ് തുടങ്ങിയ ഇനങ്ങളുടെ സംസ്ഥാന ഭാരവാഹിയാണ് ബിന്നി ഇമ്മട്ടി. സെവൻസ് ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറും കൈപ്പറമ്പ് പഞ്ചായത്ത് സ്പോർട്സ് പ്രമോഷൻ കൗൺസിൽ പ്രസിഡൻറും വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറിയുമാണ് കെ.എം. ലെനിൻ. മുൻ പ്രസിഡൻറ് ഇഗ്നി മാത്യുവിനെ പുതിയ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പേരാമംഗലം സ്വദേശി എസ്.ഐ എം. ബാബു, കനോയിങ്-കയാക്കിങ് അസോസിയേഷൻ ഭാരവാഹി പി.എ. ഹസൻ, അന്നമനട സ്വദേശിനി ബേബി പൗലോസ്, കുണ്ടലിയൂർ സ്വദേശി കെ.ആർ. സാംബശിവൻ എന്നിവരാണ് എക്സിക്യൂട്ടീവിലെ സർക്കാർ േനാമിനികൾ.
Show Full Article
TAGS:LOCAL NEWS 
Next Story