Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബോധവത്​കരണത്തിനായി...

ബോധവത്​കരണത്തിനായി കനിവ് ഹെൽപ്പ്​ലൈൻ

text_fields
bookmark_border
കൊടുങ്ങല്ലുർ: ആത്ഹത്യയുടെ വക്കിൽനിന്ന് ജീവിതത്തിലേക്ക് നയിക്കാൻ കൊടുങ്ങല്ലൂരിൽ കനിവ് ഹെൽപ്പ്ലൈൻ സജ്ജമായി. റോട്ടറി ക്ലബ് ഒാഫ് കൊടുങ്ങല്ലൂരും, ജനമൈത്രി പൊലീസും സംയുക്തമായാണ് സംരംഭത്തിന് തുടക്കമിട്ടത്. വർധിച്ചുവരുന്ന ആത്മഹത്യ പ്രവണതകളിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കലാണ് ലക്ഷ്യം. വിവിധങ്ങളായ കാരണങ്ങളാൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കവും, അസ്വസ്ഥതയും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന സാഹചര്യമുണ്ടായാൽ കനിവിലേക്ക് വിളിക്കാനാണ് ഇൗ സംരംഭത്തിന് പിന്നിലുള്ളവർ അഭ്യർഥിക്കുന്നത്്. ഇവിടെ നിന്ന് പരിഹാര മാർഗം ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 94463 43740,98471 80368,93498 59405 എന്നീ നമ്പറുകളിലാണ് വിളിക്കേണ്ടത്. കൊടുങ്ങല്ലൂർ സി.െഎ പി.സി. ബിജുകുമാർ ഉദ്ഘാടനം ചെയ്തു. എസ്.െഎ കെ.ജെ. ജിനേഷ് അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡൻറ് ടി.പി.ഷാനവാസ് പദ്ധതി വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story