Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യനയം: പൗരന്മാരോട്​ ...

മദ്യനയം: പൗരന്മാരോട്​ നീതി പുലർത്താത്ത സമീപനം ^കോട്ടപ്പുറം രൂപത മെത്രാൻ

text_fields
bookmark_border
മദ്യനയം: പൗരന്മാരോട് നീതി പുലർത്താത്ത സമീപനം -കോട്ടപ്പുറം രൂപത മെത്രാൻ കൊടുങ്ങല്ലൂർ: പൗരന്മാരോട് നീതി പുലർത്താത്ത സമീപനമാണ് മദ്യനയത്തിലൂടെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് കോട്ടപ്പുറം രൂപത മെത്രാൻ ഡോ. ജോസഫ് കാരിക്കശ്ശേരി പറഞ്ഞു. സർക്കാറി​െൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം, കെ.എൽ.സി.എ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂർ വടക്കേനടയിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. കെ.സി.വൈ.എം സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷെറിൻ ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. അലക്സ് താളുപാടത്ത് അധ്യക്ഷത വഹിച്ചു. ഫാ. ടോം രാജേഷ് പള്ളിയിൽ, ഇ.ടി. ഫ്രാൻസിസ്, െഡന്നീസ് അവിട്ടപ്പിള്ളി, ഫാ. ഗീബർട്ട്, പി.ഡി. തോമസ്, പോൾ ജോസ് തുടങ്ങിയവർ സംസാരിച്ചു. അജിത് കെ. തങ്കച്ചൻ സ്വാഗതവും അനിൽ കുന്നത്തൂർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story