Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂമല ഡാമിൽ...

പൂമല ഡാമിൽ സഞ്ചാരികളുടെ തിരക്ക്​

text_fields
bookmark_border
വടക്കാഞ്ചേരി: ജലസമൃദ്ധിയുടെ നിറക്കാഴ്ച നുകരാൻ പൂമല ഡാമിൽ വിനോദസഞ്ചാരികളുടെ തിരക്ക്. 30 അടി സംഭരണശേഷിയുള്ള ഡാമിൽ ഇപ്പോൾ 28 അടിയോളം വെള്ളമുണ്ട്. സന്ദർശകർക്കായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ബോട്ട് യാത്രയും കുതിര സവാരിയും ഒരുക്കിയിട്ടുണ്ട്. ഡാമിലെ വിശാലമായ ജലാശയത്തിൽ നാല് പെഡൽ ബോട്ടും രണ്ട് തുഴ വഞ്ചിയുമുണ്ട്. ജലാശയത്തിന് സമീപം കുട്ടികളുടെ പാർക്കും തുറന്ന ഓഡിറ്റോറിയവുമുണ്ട്. അവധിയും തിരക്കും കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള, പ്രകൃതിരമണീയമായ പൂമല ഡാമിലേക്ക് തൃശൂർ നഗരത്തിൽനിന്ന് 12.5 കിലോ മീറ്റർ മാത്രമാണുള്ളത്. സമീപത്തെ പത്താഴക്കുണ്ട് ഡാമും ചെപ്പാറക്കുന്നും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്.
Show Full Article
TAGS:LOCAL NEWS 
Next Story