Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​ത്രീ ശാക്​തീകരണ...

സ്​ത്രീ ശാക്​തീകരണ സംരംഭകത്വ സെമിനാർ

text_fields
bookmark_border
കൊടുങ്ങല്ലൂർ: സ്ത്രീ ശാക്തീകരണ ആശയങ്ങളുടെ വേദിയായി കാമ്പസ്. വ്യവസായ സംരംഭങ്ങളിൽ പെൺമനസ്സുകളും ആകൃഷ്ടരാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പി.വെമ്പല്ലൂർ എം.ഇ.എസ്. അസ്മാബി കോളജ് കാമ്പസിൽ നടന്ന സംരംഭകത്വ സെമിനാർ. പഠിച്ചിറങ്ങുേമ്പാൾ തൊഴിൽ അന്വേഷകരാകുന്നതിനെക്കാൾ തൊഴിൽ ദാതാക്കളാകാൻ എന്ത് ചെയ്യണമെന്ന പെൺകുട്ടികളുടെ അന്വേഷണത്തിനും െസമിനാർ വേദിയായി. മാറുന്ന കാലത്തെ ഗൗരവപൂർവമായാണ് കാണുന്നതെന്ന് സെമിനാറിലെ അവരുടെ പങ്കാളിത്തം വിളിച്ചോതി. സ്വയം തൊഴിൽ സംരംഭകത്വ വിഷയങ്ങളിൽ കൂടുതൽ അവബോധം ലഭിക്കുന്ന ഇത്തരം സംരംഭങ്ങൾ ഇനിയും വേണമെന്ന് അവർ ആവശ്യപ്പെട്ടു. സംരംഭകത്വത്തിൽ വിദ്യാർഥിനികളുടെ ശേഷിയും, അവബോധവും വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കൊടുങ്ങല്ലൂർ ജെ.സി.െഎ.അസ്മാബി കോളജിലെ ഇ.ഡി.ക്ലബ്ബും, വിമൻസ് സെല്ലും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ 120ഒാളം പേർ ആശയങ്ങൾ പങ്കുവെച്ചു. എം.കെ.പ്രവീൺ, ജോമിജോയി എന്നിവർ ക്ലാസെടുത്തു. (ഫോേട്ടാ ഇൗമെയിൽ)
Show Full Article
TAGS:LOCAL NEWS 
Next Story